
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണത്തിൽ രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി യുവതി.
മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും തെളിവുകൾ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും യുവതി വ്യക്തമാക്കി. ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് യുവതിയുടെ തീരുമാനം.
അതേസമയം പുറത്തുവന്ന ഓഡിയോയും വാട്സ്ആപ്പ് സന്ദേശവും നിഷേധിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ. ഇനി നിയമ പരമായി നേരിടുമെന്നും പുതുതായി ഓഡിയോയിൽ ഒന്നുമില്ലെന്നും ഇതൊക്കെ മുൻപും ചർച്ച ചെയ്തതാണ് എന്ന തരത്തിൽ പുറത്തുവന്ന വിവരങ്ങളെ തള്ളാതെയും കൊള്ളാതെയുമുള്ള തരത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
അതേസമയം തെളിവുകൾ നിഷേധിക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾക്ക് രാഹുൽ ഉത്തരം നൽകിയില്ല. തന്നോട് ചോദിച്ചിട്ടാണോ മാധ്യമങ്ങൾ ശബ്ദരേഖ കൊടുത്തതെന്നതായിരുന്നു പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

