
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആനയെ പാപ്പാൻ മർദ്ദിക്കുന്നതായി പരാതി. ആനയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ഉൾപ്പെടെ പരാതി നൽകിയിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിച്ചില്ല. എന്നാൽ തങ്ങൾക്ക് പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചയുടൻ നടപടി സ്വീകരിക്കുമെന്നാണ് സബ്ഗ്രൂപ്പ് ഓഫീസറുടെ വിശദീകരണം.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആനയായ ഉള്ളൂർ കാർത്തികേയനെ, പാപ്പാൻ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിക്കുന്നുവെന്നാണ് പരാതി. നിരന്തരം ആനയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സബ് ഗ്രൂപ്പ് ഓഫീസർക്കും പോലീസിനും വനം വകുപ്പിനും പൗരസമിതി പരാതി നൽകിയിട്ടുണ്ട്. മദപ്പാടിലുള്ള ആനയെ കെട്ടിയിട്ടതിനാൽ കാലിൽ മുറിവുകളുണ്ട്. അതേ മുറിവിൽ തന്നെയാണ് പാപ്പാൻ അടിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ALSO READ: സി.എം.എസ്. സ്കൂളങ്കണത്തിൽ ചുവടുവെച്ച് ഇരുന്നൂറോളം വനിതകൾ; പൂനെയിൽ മെഗാ തിരുവാതിര
ലഹരി ഉപയോഗിച്ചതിന് നേരത്തേയും നടപടി നേരിട്ടയാളാണ് ഇപ്പോഴത്തെ പാപ്പാൻ. രണ്ടു ജീവനക്കാർക്കൊപ്പം നിരവധി പേർ ഇവിടെ വന്നു പോകുന്നതായും ഇവർ ലഹരി കച്ചവടക്കാരെണെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ, പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയാൽ നടപടി സ്വീകരിക്കുമെന്നാണ് സബ്ഗ്രൂപ്പ് ഓഫീസറുടെ വിശദീകരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

