
കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിവിധ പദ്ധതികളിലൂടെ തീരദേശത്തെ സമഗ്ര വികസനം ഉറപ്പാക്കിയെന്ന് മന്ത്രി സജി ചെറിയാന്‍. കൊല്ലം നീണ്ടകര വലനിര്‍മാണഫാക്ടറിയുടെ നിര്‍മാണോദ്ഘാടനം, ഷോപ്പിംഗ് കോംപ്ലക്‌സ്,ശക്തികുളങ്ങരയിലെ ബോട്ട് ബില്‍ഡിംഗ് യാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നീണ്ടകരയില്‍ ഉയരുന്ന വലനിര്‍മാണകേന്ദ്രത്തിലൂടെ 150 പേര്‍ക്ക് തൊഴില്‍ പ്രതീക്ഷിക്കുന്നു. 450 ടണ്‍ വ്യത്യസ്തയിനം വലകളും നിര്‍മിക്കും. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 10 കോടി രൂപ ചെലവഴിച്ചാണ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ചത്.
688 ചതുരശ്രഅടിയില്‍ രണ്ടു നിലകളായി പണിതീര്‍ത്ത കെട്ടിടത്തില്‍ 27 കടമുറികളുണ്ട്. 8.82 കോടി രൂപ ചെലവില്‍ ശക്തികുളങ്ങര കല്ലുംപുറത്ത് നിര്‍മിച്ച ബോട്ട് ബില്‍ഡിംഗ് യാര്‍ഡ്, നെറ്റ് മെന്‍ഡിങ് ഷെഡ്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, വാര്‍ഫ് എന്നിവ തുടര്‍വികസനം ഉറപ്പാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.മത്സ്യഫെഡ് തീരദേശമേഖലയില്‍ ഇടനിലക്കാരുടെചൂഷണം അവസാനിപ്പിച്ച്, മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക പുരോഗതി ഉറപ്പാക്കി.
Also Read: മുതുകാട്ടിൽ ബയോളജിക്കൽ പാർക്കിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി എകെ ശശീന്ദ്രൻ നിർവഹിച്ചു
പുനര്‍ഗേഹം പദ്ധതിയിലൂടെ തീരദേശനിവാസികള്‍ക്ക് പാര്‍പ്പിടം ഒരുക്കി.ഒരു വർഷത്തിനുള്ളിൽ വല ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് മത്സ്യഫെഡ് ചെയർമാൻ റ്റി.മനോഹരൻ പറഞ്ഞു.ഡോ.സുജിത്ത് വിജയന്‍പിള്ള എം എല്‍ എ അധ്യക്ഷനായി.കൗണ്‍സിലര്‍ ദീപു ഗംഗാധരന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, മാനേജിങ് ഡയറക്ടര്‍ ഡോ.പി.സഹദേവന്‍,തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


