
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും മാനേജിങ് ഡയറക്ടർ ടി എ ജോസഫ്. മരണശേഷം ചില യൂട്യൂബേഴ്സ് സി ജെ റോയിയെ വേട്ടയാടാൻ ശ്രമിക്കുന്നു. ആദായ നികുതി വകുപ്പ് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപകരില്ലാത്ത കമ്പനിയാണ് കോൺഫിഡൻസ് ഗ്രൂപ്പ്. പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് ഉപഭോക്താക്കളെ സമീപിക്കുന്നത്. ജനങ്ങൾക്ക് കമ്പനിയിലുള്ള വിശ്വാസത്തിൽ കുറവില്ലെന്നും സിജെ റോയുടെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് എം ഡി ടി എ ജോസഫ് അറിയിച്ചു.
ജനങ്ങൾക്കിടയിൽ പരിഭ്രാന്ത് സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് ചുരുക്കം ചില യൂട്യൂബേഴ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മരണശേഷം സി ജെ റോയിയെ വ്യക്തിപരമായി അധിക്ഷേപിക്കാനടക്കം ശ്രമം നടന്നു. ആദായനികുതി വകുപ്പ് മോശമായി പെരുമാറിയെന്ന റോയുടെ സഹോദരന്റെ പരാമർശം പെട്ടെന്നുണ്ടായ പ്രതികരണമാണെന്നും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയില്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

