തൃശൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി; തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ തർക്കം രൂക്ഷം

congress

തദ്ദേശ തെരഞ്ഞെടുപ്പ് -തൃശൂരിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ തർക്കം. കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും പകുതിയോളം സീറ്റ് മാത്രം പ്രഖ്യാപിച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ കോർ കമ്മിറ്റിക്ക് നൽകിയ പട്ടിക മാറ്റിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്ന് മുഖ്യ പരാതി.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തൃശൂരിലെ കോൺഗ്രസിൽ തർക്കത്തിനും തുടക്കമായി. കഴിഞ്ഞദിവസം നടന്ന സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിയോളം സ്ഥാനാർത്ഥികളെ മാത്രമാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ കോർ കമ്മിറ്റിക്ക് നൽകിയ പട്ടിക പരിഗണിച്ചില്ലെന്ന് വ്യാപക പരാതി ഉയരുന്നു. ജനറൽ സീറ്റുകളിൽ വനിതകളെ മാത്രം സ്ഥാനാർത്ഥിയാക്കിയതിലും അമർഷം ഉയരുന്നു.

Also read: വാക്ക് പാലിച്ച് സർക്കാർ; സംഭരിച്ച നെല്ലിൻ്റെ തുക നൽകി തുടങ്ങി

കോർപ്പറേഷനിൽ 24 ഡിവിഷനിലും ജില്ലാ പഞ്ചായത്തിലെ 13 ഡിവിഷനിലുമാണ് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോർപ്പറേഷന്റെ ചുമതലയുള്ള മുതിർന്ന നേതാവായ രാമകൃഷ്ണനെ അവഗണിച്ചുവെന്നും പരാതി ഉയരുന്നു. പ്രാദേശിക തലത്തിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്ന നേതാക്കളെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കി എന്നുള്ള ആരോപണവും നിലനിൽക്കുന്നുണ്ട്. രണ്ടാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതോടെ തർക്കം രൂക്ഷമാകാനാണ് സാധ്യത. അതേസമയം പരാജയഭീതി മൂലം ഇന്നലെ നടന്ന കോർപ്പറേഷൻ യോഗം കോൺഗ്രസ് കൗസിലർമാർ അലങ്കോലമാക്കി. മേയറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറി യോഗത്തിൻ്റെ അജണ്ട വലിച്ചക്കീറി. വ്യാപകമായ അക്രമമാണ് കോൺഗ്രസ് അഴിച്ചുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News