യുവക്ഷേമ ഇടത് സർക്കാരിന് അഭിനന്ദനങ്ങൾ : ഡി. വൈ. എഫ്. ഐ

Kavaratti fuel shortage

ഇന്നലെ മുഖ്യമന്ത്രി നടത്തിയ ജുവജന ക്ഷേമത്തിനായി നടത്തിയ പ്രഖ്യാപനങ്ങളെ അഭിനന്ദിച്ച് ഡി വൈ എഫ് ഐ. യുവജനങ്ങൾക്കുള്ള കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രഖ്യാപനമാണ് അതിൽ ഏറ്റവും ശ്രദ്ധേയം. ഇതു വഴി, വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിവിധ നൈപുണ്യ കോഴ്‌സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി /മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കും. അഞ്ചു ലക്ഷം യുവുജനങ്ങൾക്കാണ് ഇതിന്റെ നേട്ടം ലഭിക്കുക.

വിവിധ വിദ്യാഭ്യാസ സ്ഥപനങ്ങളിൽ ഗസ്റ്റ് ലക്ച്ചർമാരായി തൊഴിലെടുക്കുന്ന യുവജനങ്ങൾക്ക് വലിയ ആശ്വാസം പകരുന്ന ഒന്നാണ് അവരുടെ ശബളം പ്രതിമാസം 2000 രൂപ കൂട്ടാനുള്ള തീരുമാനം. വിദ്യാർത്ഥകൾക്ക് വിവിധ സ്കോളർഷിപ്പുകൾക്കായി പ്രഖ്യാപിച്ച 303.8 കോടിയുടെ നേട്ടം സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്. വിവിധ ജന വിഭാഗങ്ങളിലെ മിശ്രവിവാഹിതർക്ക് ധനസഹായം നൽകുന്നതിനായി നീക്കി വച്ചത് 77 കോടി രൂപയോളമാണ്.

Also read: ‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം എന്നാണ് നിലപാട്’; ശബരിമല സ്വർണക്കൊള്ള അന്വേഷണം ശരിയായ ദിശയിലെന്ന് പി എസ് പ്രശാന്ത്

സാമൂഹ്യ ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്നും 2000 രൂപയാക്കി വർദ്ധിപ്പിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. 2016 ൽ യു. ഡി. എഫ്. അധികാരമൊഴിയുമ്പോൾ 600 രൂപയായിരുന്ന ക്ഷേമപെൻഷൻ 18 മാസം കുടിശികയായിരുന്നു. ആണ് കുടിശിക തീർക്കുകയും, പടിപടിയായി 1600 രൂപവരെ ഉയർത്തിയ പെൻഷൻ ഇന്നലത്തെ പ്രഖ്യാപനടത്തോട് കൂടി 2000 രൂപ ആക്കിയിരിക്കുകയാണ്.

സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത പാവപ്പെട്ട സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രതിമാസം 1000 രൂപ വരെ ലഭിക്കുന്ന പെൻഷൻ പദ്ധതിയാണ് മറ്റൊരു പ്രഖ്യാപനം. 35 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള പാവപ്പെട്ട സ്ത്രീകൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

കുടുംബശ്രീ എ. ഡി. എസ്സുകൾക്കുള്ള ഗ്രാൻഡ് തുടങ്ങി ഇന്നലെ ഉണ്ടായ പ്രഖ്യാപനങ്ങൾ എല്ലാം ഇടതുപക്ഷ സർക്കാർ മുന്നോട്ട് വയ്ക്കുന്ന സാമൂഹ്യ മുന്നേറ്റം ഏത് ദിശയിൽ ഉള്ളതാണ് എന്ന് സൂചിപ്പിക്കുന്നതാണ്. നവകേരള സദസ് വഴി വന്ന വിപുലമായ നിർദേശങ്ങളെ സുക്ഷമമായി പഠിച്ചാണ് പല പുതിയ പദ്ധതികളും പ്രഖ്യാപിച്ചത്. കേരളത്തിലെ യുവജനങ്ങളെ അടക്കം എല്ലാം പ്രായത്തിലും ലിംഗത്തിലും ഉള്ളവരെ പരിഗണനയിൽ എടുത്ത് ഇടതുപക്ഷ സർക്കാർ നടത്തിയ പ്രഖ്യാപനത്തെ ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മറ്റി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News