ആലപ്പുഴയിൽ പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുമായി കോൺഗ്രസ് സഖ്യം; താമരക്കുളത്ത് എസ്ഡിപിഐയുമായും ഹരിപ്പാട് ബിജെപിയുമായും കൂട്ടുകെട്ട്

Kozhikode Congress internal conflict

തെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും അധികാരത്തിനായി വർഗീയ കക്ഷികളുമായടക്കം കൂട്ടുകെട്ട് ഉണ്ടാക്കുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ ആലപ്പുഴ ജില്ലയിലാണ് കോൺഗ്രസ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്.

സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വർഗീയ കക്ഷികളുമായി കോൺഗ്രസ് നടത്തിയ ഇടപാടുകൾ സ്ഥിരം സമിതി വോട്ടെടുപ്പിന് ശേഷം പുറത്ത് വന്നു. താമരക്കുളത്ത് എസ്ഡിപിഐയുമായാണ് സഖ്യം ഉണ്ടാക്കിയത് എങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലിയിൽ കോൺഗ്രസ് ബി ജെ പിയും തമ്മിലാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്.

ALSO READ: മുണ്ടക്കൈ-ചൂരൽമല വീട് നിർമാണം; ടി സിദ്ദിഖ് പറഞ്ഞത് പച്ചനുണ; ഭൂമി കണ്ടെത്തി കോണ്ടൂർ രീതിയിലുള്ള മാപ്പിംഗ് നടന്നുവെന്നതടക്കമുള്ള വാദങ്ങൾക്ക് ഉത്തരം പറയാതെ തടിതപ്പി നേതൃത്വം

അതേസമയം പാലക്കാട് ജില്ലയിലും ഇതേ പോലെ പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് – ബിജെപി സഖ്യം ഉണ്ടാക്കി. പെരിങ്ങോട്ടുകുറിശി പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിലാണ് യു ഡി എഫ് – ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട്. ബിജെപി അംഗങ്ങൾക്ക് യു ഡി എഫ് പിന്തുണ നൽകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News