‘ആം ആദ്മിയെ തകർക്കാൻ ബിജെപിക്കൊപ്പം കോൺഗ്രസും കൂട്ടുനിന്നു’: മന്ത്രി എം ബി രാജേഷ്

mb rajesh

ആം ആദ്മിയെ തകർക്കാൻ ദില്ലിയിൽ ബിജെപിക്കൊപ്പം കോൺഗ്രസും ഉണ്ടായിരുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. കേരളത്തിലും വ്യാജ പ്രചാരണത്തിൽ കോൺഗ്രസും ബി ജെ പിയും ഒരുമിച്ചാണ്. ബി ജെ പി നേതാക്കൾ മാത്രമല്ല രാഹുൽ ഗാന്ധിയും ദില്ലി വിഷയത്തിൽ ആം ആദ്മിയോട് മാപ്പു പറയണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സർക്കാർ ആവശ്യത്തിന് സന്ദേശം അയക്കുന്നതിൽ തെറ്റില്ല. സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് സുതാര്യതയാണ്. കേന്ദ്രസർക്കാർ സന്ദേശങ്ങൾ അയക്കാറുണ്ട്. മാധ്യമങ്ങൾ അത് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നും മന്ത്രി ചോദിച്ചു.

Also read: ‘വിദേശ കുത്തകകൾക്കായി കേന്ദ്രസർക്കാർ കാർഷിക മേഖലയെ തകർക്കുന്നു’; ഇ പി ജയരാജൻ

തൻ്റെ ഫോണിൽ കേന്ദ്ര സർക്കാരിൻ്റെ സന്ദേശം എത്തിയിട്ടുണ്ട്. തൻ്റെ ഫോണിൽ പി എം ഓഫീസിൽ നിന്നുള്ള സന്ദേശം ഉണ്ട്. മൻ കി ബാത്തിനെക്കുറിച്ചാണ് സന്ദേശം. തനിക്ക് പൗരൻ എന്ന നിലയിലാണ് സന്ദേശം കിട്ടിയത്. ഇത്തരം സന്ദേശങ്ങൾ ചോദ്യം ചെയ്യപ്പെടണമെന്ന് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. കേരളത്തിൽ ഡാറ്റ ചോർച്ചയില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News