സൂക്ഷിച്ച് നടന്നില്ലെ​ങ്കിൽ കോൺ​ഗ്രസ് പിടിക്കും; വിപുലീകരണത്തിൽ നാണം കെടാൻ യുഡിഎഫിൻ്റെ ജന്മം ഇനിയും ബാക്കി

congress vd satheesan

ആകാശ് മധു

ഏത് വി​ധേനേയും അധികാരം പിടിക്കുകയെന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട് മുന്നോട്ട് പോകുന്ന യുഡിഎഫിന് പറ്റിക്കൊണ്ടിരിക്കുന്നത് വലിയ അമിളികളാണ്. വർ​ഗീയ ശക്തികളെ കൂട്ടു പിടിച്ച് അധികാരത്തിലേറുകയെന്നതാണ് വി.ഡി സതീശൻ്റേയും കോൺ​ഗ്രസിൻ്റെയും ലക്ഷ്യം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോൺ​ഗ്രസ് പാർടിയെ അസോസിയേറ്റ് അം​ഗമായി പ്രഖ്യാപിച്ചാണ് യു‍ഡിഎഫ് ഇപ്പോൾ നാണം കെട്ടിരിക്കുന്നത്. വി‍ഡി സതീശൻ കാര്യം പറഞ്ഞതിന് തൊട്ട് പിന്നാലെ വിഷ്ണുപുരം ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിലൂടെയത് തള്ളി. യുഡിഎഫി ലേക്ക് യാതൊരു അപേക്ഷയും നൽകിയിട്ടില്ലെന്നും അങ്ങനെയെങ്കിൽ സതീശനത് കാണിക്കട്ടെയെന്നും പറഞ്ഞു. എൻഡിഎ യുടെ വൈസ് ചെയർമാനാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ. എന്തായാലും പറ്റിയ അമിളിയിൽ വലഞ്ഞിരിക്കുകയാണ് സതീശനും കോൺ​ഗ്രസും യുഡിഎഫും.

എങ്ങനെയും അധികാരത്തിലെത്തണം എന്ന യുഡിഎഫ് ലക്ഷ്യത്തിൻ്റെ ഉ​ദാഹരമാണിത്. ആരോടും ചോദിക്കാതെ തന്നെ തീരുമാനങ്ങളെടുക്കുകയും പിന്നീടതിൽ നടുവും തല്ലി വീഴുകയും ചെയ്യുന്നു. വ‌ർ​ഗീയ ശക്തികളെ ചേർത്ത് പിടിക്കുകയെന്നതിന് അടി വരയിടുകയാണിതൊക്കെ. പലയിടങ്ങളിലും കോൺ​ഗ്രസിൻ്റെ വർ​ഗീയ കൂട്ടുകെട്ടുകൾ കാണാൻ കഴിയുന്നതാണ്. മലബാറിൽ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ട് ചേർന്നാണ് തദ്ദേശതെരഞ്ഞെടുപ്പിനെ നേരിട്ടത്. കാസർ​ഗോഡ് ബിജെപിയുമായി ചേർന്ന് കോലീബി സഖ്യത്തിലൂടേയും. ജനാധിപത്യത്തിൻ്റെ കാവൽക്കാെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടരുടെ ഈ ഇരട്ടത്താപ്പ് കേരളത്തിലുട നീളം കാണാം.

Also read; ‘ഇപ്പോഴും എൻഡിഎ വൈസ് ചെയർമാൻ, മരണം വരെ ആർഎസ്എസുകാരൻ’: വി ഡി സതീശനെ തള്ളി വിഷ്ണുപുരം ചന്ദ്രശേഖരൻ

ദേശീയ തലത്തിലും ബിജെപിയുമായും മോദിയുമായും അടുത്ത ബന്ധത്തിലാണിവർ. തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന നിയമത്തിനെതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും കോൺ​ഗ്രസ് തയ്യാറായില്ലെന്നതും പരസ്യമായ രഹസ്യമാണ്. കോൺ​ഗ്രസിൻ്റെ നായകനുണ്ടല്ലോ ​രാഹുൽ അദ്ദേഹം പാർലമെൻ്റിൻ്റെ ഏഴയലത്ത് പോലും ഉണ്ടായിരുന്നില്ല. നിയമം അട്ടിമറിച്ചതിന് പിന്നാലെ പ്രിയങ്ക ​ഗാന്ധി പ്രധാന മന്ത്രിയുടെ ചായ സൽക്കാരത്തിലും പങ്കെടുത്തു. ഇന്ത്യ സഖ്യത്തിൻ്റെ പൊതു നിലപാടിനും എതിരായിരുന്നു തീരുമാനം. കൂടുതൽ കാരണങ്ങൾ ഇനി പറയണ്ടല്ലോ… മൗനം സമ്മതം എന്നല്ലേ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News