മറ്റത്തൂരിലെ കോൺഗ്രസ് – ബിജെപി സഖ്യം: ഓപ്പറേഷൻ ലോട്ടസിന്റെ ഭാഗമെന്ന് സൂചന

മറ്റത്തൂരിലെ കോൺഗ്രസ് – ബിജെപി സഖ്യം ഓപ്പറേഷൻ ലോട്ടസിന്റെ ഭാഗമായാണെന്ന് സൂചന. കൂറുമാറുന്നത് സംബന്ധിച്ച് മണ്ഡല അടിസ്ഥാനത്തിൽ ചർച്ച നടന്നിരുന്നു. ബി ജെ പി ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണ് കൂറുമാറ്റം നടന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡീലിനു മുന്നേ കോൺഗ്രസ് അംഗങ്ങളോട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിജയിച്ചു കഴിഞ്ഞിട്ടും കോൺഗ്രസിൽ തന്നെ നിന്നു കഴിഞ്ഞാൽ പിന്തുണയ്ക്കാൻ കഴിയില്ലെന്നായിരുന്നു ബി ജെ പിയുടെ നിലപാട്. അതിനാലാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് യുഡിഎഫ് അംഗങ്ങൾ രാജിവെച്ചത്. രാജിവെച്ചു സ്വതന്ത്ര സ്വതന്ത്രരായാൽ മാത്രമേ പിന്തുണയ്ക്കു എന്നായിരുന്നു ബി ജെ പി നിലപാടെടുത്തത്. യുഡിഎഫ് രാജിക്കത്ത് ആദ്യമെത്തിയത് ബിജെപിയുടെ നേതാക്കൾക്കെന്നാണ് ലഭിക്കുനന് വിവരം.

ALSO READ: ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റെയിൽവേ പുതിയ സമയക്രമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ; അറിയാം മാറ്റങ്ങൾ

അതേസമയം, ജനാധിപത്യ വിശ്വാസികളെ ഒന്നടങ്കം അവഗണിച്ചുകൊണ്ടാണ് മറ്റത്തൂരിൽ കോൺഗ്രസ് ബിജെപിയുമായി സഖ്യം ഉണ്ടാക്കിയത്. എട്ട് യുഡിഎഫ് അംഗങ്ങളാണ് അധികാരത്തിനായി ബിജെപിയുടെ പിന്തുണ തേടിയത്. ബി ജെ പി അവിശുദ്ധ കൂട്ടുകെട്ടിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ ബഹുജനപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News