‘ഗുരുവിന്റെ ആശയങ്ങൾ പിന്തുടരുന്ന സർക്കാർ’; മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ചതിന് പിന്നാലെ സ്വാമി ശുഭാംഗാനന്ദയ്ക്ക് നേരെ കോൺഗ്രസ്-ബിജെപി സൈബറാക്രമണം

Pinarayi Vijayan + sndp + varkala

ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നടത്തിയ പ്രസംഗത്തിനെതിരെ അസഭ്യവർഷം നടത്തി കോൺഗ്രസ്-ബിജെപി സൈബർ ഹാൻഡിലുകൾ. ഗുരുദേവൻ മുന്നോട്ടുവെച്ച ആശയങ്ങൾ ഉൾക്കൊള്ളുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന സർക്കാരാണ് നമുക്കുള്ളതെന്ന് സ്വാമി ശുഭാംഗാനന്ദ പ്രസംഗത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയാണ് ഇടത് സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചത്.

ഇതിന്റെ വീഡിയോ ‘സി എം വിത്ത് മി’ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. ഇതിന്റെ കമന്റ് ബോക്സിലാണ് കോൺഗ്രസ്-ബിജെപി അനുഭാവികളുടെ അക്കൗണ്ടുകളിൽ നിന്നും സ്വാമിക്കെതിരെ അസഭ്യവർഷവും അധിക്ഷേപവും ഉണ്ടായത്. വ്യക്തിപരമായും കുടുംബാംഗങ്ങളെ അധിക്ഷേപിച്ചുമാണ് സൈബറാക്രമണം നടത്തിയത്.

ALSO READ; ‘ഗുരുദേവൻ മുന്നോട്ടുവെച്ച ആശയങ്ങൾ ഉൾക്കൊള്ളുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന സർക്കാരാണ് നമുക്കുള്ളത്’: സ്വാമി ശുഭാംഗാനന്ദ

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിൽ ചാലകശക്തിയായ ശ്രീനാരായണ ഗുരുദേവന്റെ പങ്കിനെ കൃത്യമായി വിലയിരുത്തിക്കൊണ്ടാണ് നിലവിലെ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ഗുരുദേവന്റെ ദർശനങ്ങൾ പിന്തുടർന്നുകൊണ്ടുള്ള സർക്കാരിന്റെ ഈ പ്രവർത്തനങ്ങൾ ഏറെ സന്തോഷകരമായ ഒന്നാണെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞിരുന്നു. ഇതാണ് കോൺഗ്രസ്-ബിജെപി ഹാൻഡിലുകളെ വിളറി പിടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News