
കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശവനവുമായി കോഴിക്കോട് കൗൺസിലർ കോർപ്പറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായ കെസി ശോഭിത. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിന്റെ തോൽവിയിൽ തന്നെയും കുടുംബത്തെയും കോൺഗ്രസ് പാർട്ടി കുറ്റപ്പെടുത്തുന്നു എന്നാണ് കെസി ശോഭിത പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
തന്റെ ഭർത്താവിന്റെ പേരിൽ കുറ്റം ചുമത്താൻ ആണ് ശ്രമം. മറ്റിടങ്ങളിലെ തോൽവി എന്തുകൊണ്ട് പാർട്ടി പരിശോധിക്കുന്നില്ലെന്നും ഇതുമാത്രമാണ് പരിശോധിക്കുന്നതെന്നും പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. വനിത എന്ന നിലയിൽ തനിക്ക് ലഭിക്കേണ്ടുന്ന അംഗീകാരങ്ങൾ കിട്ടുന്നില്ലെന്നും പറയുന്നു. അന്വേഷണ റിപ്പോർട്ടെന്ന പേരിൽ ഇകഴ്ത്തിക്കാണിക്കുന്നുവെന്നുമാണ് നേതൃത്വത്തിനെതിരെയുള്ള വിമർശനം.
കോൺഗ്രസ് തോറ്റ മറ്റു വാർഡുകളിൽ എന്താണ് പരാജയ കാരണം എന്ന് കണ്ടെത്താൻ ഇവർക്ക് താല്പര്യമില്ല. കാരണം ഇതിലെല്ലാം പ്രവീണ്യമുള്ള ചില നേതാക്കളുടെ പങ്കുണ്ടെന്നും പറയുന്നു. പി എം നിയാസിൻ്റെ തോൽവിയുമായി ബന്ധപ്പെട്ട് പൊട്ടിത്തെറികൾ രൂക്ഷമാണ്. കോൺഗ്രസ് നേതാക്കൾ നേതൃത്വത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കെസി ശോഭിതയും കോൺഗ്രസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

