കലിയടങ്ങാതെ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ; എ എ റഹീം എം പിയുടെ കുടുംബ ഫോട്ടോ ഉപയോ​ഗിച്ചും അധിക്ഷേപം, കേസെടുത്ത് പൊലീസ്

a a rahim

കലിയടങ്ങാതെ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ അധിക്ഷേപ പോസ്റ്റുകൾ വീണ്ടും പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. എ എ റഹീം എം പിയ്ക്ക് എതിരെ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചതോടെ എം പി പരാതി നൽകി. സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എ എ റഹീം എം പിയുടെ കുടുംബ ഫോട്ടോ ഉപയോ​ഗിച്ച് ആണ് അധിക്ഷേപ പോസ്റ്റ്. ഇതോടെ കോൺഗ്രസ് സൈബർ ഹാൻഡിലുകൾക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

ALSO READ: ‘കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയ പണത്തില്‍ നിന്ന് കുറച്ച് ഭാഗം എടുത്ത് ബാങ്കില്‍ അടച്ചത് ആഘോഷിക്കുന്നു’; കല്പറ്റ എം എൽ എയെ എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പ് ഓർമിപ്പിച്ച് കെ റഫീഖ്

അതേസമയം കെ ജെ ഷൈൻ ടീച്ചർക്കെതിരെ അപവാദം പ്രചരിപ്പിച്ച കേസിൽ കെ എം ഷാജഹാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ തുടരുകയാണെന്നും ഡിവൈഎസ്പി രാജേഷ് പറഞ്ഞു. പൊലീസിന് ബിഗ് സല്യൂട്ടെന്ന് കെ ജെ ഷൈന്‍ ടീച്ചര്‍ പ്രതികരിച്ചിരുന്നു. കെ എം ഷാജഹാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. മാലിന്യമുക്ത നവകേരളം സാക്ഷാത്ക്കരിക്കാൻ നമ്മളെല്ലാം അതിന്റെ ഭാഗമാകണം. അതുമായി മുന്നോട്ടു പോവുകയാണ്. ഒളിഞ്ഞിരുന്ന് മാലിന്യം എറിയുന്നവരെ കളയാൻ ബുദ്ധിമുട്ടാണ്. മാലിന്യത്തെ നിർമാർജനം ചെയ്യാനുള്ള ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കുകയാണ് എന്നും കെ ജെ ഷൈന്‍ ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News