പുൽപ്പള്ളി കോൺഗ്രസ് ബിജെപി- കൂട്ടുകെട്ട്: വെളിപ്പെടുത്തല്‍ നടത്തിയ എം ടി കരുണാകരനെ പ്രാഥമിക അംഗത്വത്തിൽ നിന്നും കോണ്‍ഗ്രസ് പുറത്താക്കി

karunakaran

പുൽപ്പള്ളിയിൽ കോൺഗ്രസ് ബിജെപി- കൂട്ടുകെട്ട് വെളിപ്പെടുത്തിയ എംടി കരുണാകരനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ മണ്ഡലം പ്രസിൻ്റിനെ ഉൾപ്പെടെ സംരക്ഷിച്ചു കൊണ്ടാണ് കോൺഗ്രസിന്റെ തീരുമാനം. പാർട്ടി പറഞ്ഞിട്ടാണ് താൻ വോട്ട് ചെയ്തെന്നായിരുന്നു കരുണാകരൻ മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. യു ഡി എഫിന്റെ പുൽപ്പള്ളി പഞ്ചായത്ത് അംഗവും ആദിവാസി കോൺഗ്രസ് സംഘടനയുടെ ജില്ലാ നേതാവുമാണ്.

അതേസമയം, മണ്ഡലം പ്രസിഡന്‍റ് അടക്കമുള്ളവർക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് താൻ യോഗത്തിൽ പറഞ്ഞതായി അദ്ദേഹം ക‍ഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, തെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഇതിൽ കൂട്ടുകെട്ടിലൂടെ രണ്ടെണ്ണത്തിൽ കോൺഗ്രസ് പ്രതിനിധിയും ഒന്നിൽ ബിജെപിയും തെരഞ്ഞെടുക്കപ്പെട്ടു. ഈ തീരുമാനങ്ങളെല്ലാം പാർട്ടിയുടെ ഔദ്യോഗിക നിർദ്ദേശപ്രകാരമാണെന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്.

ALSO READ: ‘മറ്റത്തൂർ മോഡൽ” ഇനി മഹാരാഷ്ട്രയിലെ അംബർനാഥിലും; അധികാരത്തിന് വേണ്ടി ആരുമായും കൈകോർക്കാം എന്ന കുടില തന്ത്രത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം’; മന്ത്രി വി ശിവൻകുട്ടി

പുൽപ്പള്ളിയിൽ യുഡിഎഫ് ബിജെപി ബന്ധം പരസ്യമായതോടെ സ്ഥിരം സമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോട് രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. രണ്ടു പ്രതിനിധികൾ രാജിവെച്ച് ക്ഷേമകാര്യ വികസന സമിതിയിലേ  മത്സരത്തിൽ വിട്ടുനിൽക്കാൻ ലീഗ് തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News