
കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് റിബലുകളെ കോൺഗ്രസ് പുറത്താക്കി. കോയിക്കൽ സ്ഥാനാർത്ഥി മീനു ലാൽ, കൊല്ലൂർ വിള സ്ഥാനാർത്ഥി ഹംസത്ത് ബീവി, വടക്കേ വിളയിലെ റിബൽ സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിക്കുന്ന ബ്ലോക്ക് കോൺഗസ് ഭാരവാഹി ബിനു പാപച്ചനെയും കൊല്ലം ഡി സി സി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് പുറത്താക്കി.
വിമതരായി മത്സരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പ്രശ്നങ്ങളും പൊട്ടിത്തെറികളുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായത്. തങ്ങള്‍ക്ക് സീറ്റ് നിഷേധിച്ചു എന്ന കാരണത്താലാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്.
ALSO READ: യുപിയിൽ പുള്ളിപ്പുലിയെ പിടിക്കാൻ വെച്ച കൂട്ടിൽ വീണത് മദ്യപൻ; പുറത്ത് എത്തിച്ചത് രണ്ടുമണിക്കൂറെടുത്ത്
നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മറ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് സീറ്റ് കച്ചവടം നടത്തി എന്നുള്ള ആരോപണങ്ങള്‍ വരെ പല മേഖലകളില്‍ നിന്നുണ്ടായി. ചില ഇടങ്ങളില്‍ ഇഷ്ടമുള്ള ആളുകളെ ലിസ്റ്റില്‍ തിരുകി കയറ്റിയെന്ന് ആരോപിച്ചും രാജിവെച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

