പി എം നിയാസിൻ്റെ തോൽവി: കോഴിക്കോട് കോൺഗ്രസിൽ പ്രതിസന്ധി; വാർഡ് പ്രസിഡൻ്റ് പ്രദീപ് മാമ്പറ്റ രാജി വെച്ചു

UDF Mayor Candidate PM Niyas Defeat

കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയായ പി എം നിയാസിന്റെ തോൽവിക്ക് പിന്നാലെ കോഴിക്കോട് കോണ്‍ഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വാർഡ് പ്രസിഡൻ്റ് പ്രദിപ് മാമ്പറ്റ രാജി വെച്ചു.

തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽ‌വിയിൽ അന്വേഷണ കമ്മിഷൻ വാർഡ് കമ്മിറ്റിയെ കുറ്റപ്പെടുത്തിയിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം വാർഡ് കമ്മറ്റിക്കാണെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഈ അന്വേഷണ റിപ്പോർട്ട് വാർഡ് കമ്മിറ്റി അംഗീകരിക്കാം തയ്യാറായില്ല. തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഡിസിസിയ്ക്ക് ആണെന്നാണ് ഇവർ പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് വാർഡ് പ്രസിഡന്റിന്റെ രാജി.

ALSO READ: പുല്ലൂർ പെരിയയിൽ കോ- ലീ – ബി സഖ്യം സമ്പൂര്‍ണ്ണം: സ്ഥിരംസമിതിയില്‍ UDF-BJP സഖ്യത്തിന് മേല്‍ക്കൈ

നിയാസ് മൽസരിച്ചാൽ തോൽക്കുമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് പ്രദീപ് മാമ്പറ്റ പറഞ്ഞു. തോൽവിയിൽ പ്രാദേശിക പ്രവർത്തകരെ ബലിയാടാക്കാൻ സമ്മതിക്കില്ലെന്നും വിജയ സാധ്യതയുളള സീറ്റുകളിൽ നിയാസിനെ നിർത്താമായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.

ALSO READ: ‘തുർക്ക്മാൻ ഗേറ്റിലേത് ബുൾഡോസർ രാജ്; അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു’: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News