ലക്ഷ്യം കാണാതെ ലക്ഷ്യ; നിയസഭ തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം; എംപിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും മത്സരമോഹത്തിൽ വലഞ്ഞ് നേതൃത്വം

Kerala CM controversy

നിയസഭ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. എംപിമാരും മുതിര്‍ന്ന നേതാക്കളും മത്സരമോഹവുമായി രംഗത്ത്. പ്രതിസന്ധി മറികടക്കാന്‍ കനഗോലുവിന്റെ പിആര്‍ ഓപ്പറേഷനില്‍ പ്രതീക്ഷ അര്‍പ്പിച്ച് കേരളത്തിലെ കോണ്‍ഗ്രസ്.

തമ്മില്‍ ഏറ്റുമുട്ടുന്ന നേതാക്കളെ അനുസയിപ്പിച്ച് ഒരു കുടക്കീഴില്‍ നിര്‍ത്താനാണ് വയനാട് ക്യാമ്പില്‍ ലക്ഷ്യമിട്ടത്. എന്നാൽ അവിടെയും നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്തുവന്നു. മുല്ലപ്പള്ളിയും സുധീരനും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. തനിക്കെതിരെ ഉണ്ടായ പോസ്റ്റര്‍ പ്രചരണത്തില്‍ അതൃപ്തനാണ് മുല്ലപ്പള്ളി. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും സുധീരനും നിലവിലെ നേതൃത്വത്തോട് വിയോജിപ്പുണ്ട്. സാങ്കേതികമായി പ്രതിപക്ഷനേതാവ് വിഡി. സതീശന്‍ തന്നെയാണ് യുഡിഎഫിന്റെ ലീഡര്‍. പക്ഷെ പാര്‍ട്ടിയില്‍ സതീശന് മുകളില്‍ ഊഴം കാത്ത് പലരും ഉണ്ട്.

പ്രതിസന്ധി മറികടക്കാന്‍ കനഗോലുവിന്റെ പിആര്‍ ഓപ്പറേഷനിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. സുനില്‍ കനഗോലു കോണ്‍ഗ്രസിന്റെ ഭാഗമാണെന്നും കനഗോലുവിന്റെ സേവനങ്ങള്‍ പാര്‍ട്ടി പരമാവധി പ്രയോജനപ്പെടുത്തുമെന്ന് കെസി വേണുഗോപാല്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ALSO READ: ആലപ്പുഴയിൽ പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുമായി കോൺഗ്രസ് സഖ്യം; താമരക്കുളത്ത് എസ്ഡിപിഐയുമായും ഹരിപ്പാട് ബിജെപിയുമായും കൂട്ടുകെട്ട്

അമതസമയം തദ്ദേശതെരഞ്ഞെടുപ്പിന്റെ ഫലം കണ്ട് നിയമസഭയില്‍ അമിത ആത്മവിശ്വാസം വേണ്ടെന്നും പുതിയ പദ്ധതി തയ്യാറാക്കണമെന്നുമാണ്കനഗോലു നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ വിലയിരുത്തല്‍ പ്രതിപക്ഷത്തിന് തിരിച്ചടിയാകും. വിവാദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ യുഡിഎഫ് തിരിച്ചുവരുകയാണെന്ന പ്രതീതി ഉണ്ടാക്കുക. മാധ്യമങ്ങളില്‍ ഇതിനായുള്ള അജണ്ട സെറ്റുചെയ്യണമെന്നും കനഗോലു മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. സ്വാഭാവികമായും മാധ്യമങ്ങള്‍ വഴിയുള്ള നുണ പ്രചരണങ്ങള്‍ക്കാകും ഇനി കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News