
നെടുമങ്ങാട് ആത്മഹത്യാശ്രമം നടത്തിയ ബിജെപി സ്ഥാനാർത്ഥിക്കെതിരെയും റിബൽ സ്ഥാനാര്‍ഥി. നെടുമങ്ങാട് നഗരസഭയിൽ വിവാദമായ 16-ാം വാർഡില്‍ (പനങ്ങോട്ടേല ) ബി ജെ പി സ്ഥാനാർഥിക്കെതിരെ ശാലിനി സനിലിനെതിരെ വിമത രംഗത്ത്. ശ്രുതിയാണ് ശാലിനി സനിലിനെതിരെ മൽസര രംഗത്തുള്ളത്. ശ്രുതി പത്രിക പിൻവലിച്ചില്ല. നഗരസഭയിൽ കോൺഗ്രസിന് എതിരെ ഘടകകക്ഷിയായ മുസ്ലീം ലീഗ് മൂന്ന് വാർഡിൽ മത്സര രംഗത്തുണ്ട്. അരശുപറമ്പ്, പറമുട്ടം, മാർക്കറ്റ് എന്നി വാർഡിൽ ബി ജെ പിയ്ക്ക് അഞ്ച് വാർഡിൽ സ്ഥാനാർഥികളില്ല. ഘടക കക്ഷികൾക്ക് സീറ്റുമില്ല.
അതേസമയം, നഗരസഭയിൽ കോൺഗ്രസിന് റിബല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. തലസ്ഥാന നഗരസഭയിലാണ് കോൺഗ്രസിന് റിബല്‍ സ്ഥാനാര്‍ഥികളുള്ളത്. മണ്ണന്തലയിലും ഉള്ളൂരിലും പുഞ്ചക്കരിയിലും റിബൽ സ്ഥാനാർഥികളുണ്ട്. പത്രിക പിൻവലിക്കാനുള്ള നേതൃത്വത്തിൻ്റെ സമ്മർദ്ദത്തിന് നേതാക്കൾ വഴങ്ങുന്നില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ആരംഭിക്കുന്നത്. നിരവധി പേര്‍ പാര്‍ട്ടി മാറുകയും സ്ഥാനങ്ങള്‍ രാജിവെക്കുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

