കോൺക്ലേവ് നടത്തിയതിന് അപമാനിച്ചെന്ന് പരാതി; കെ.സി. വേണുഗോപാലിന്റെ അടുത്ത സുഹൃത്ത് കോൺഗ്രസ് വിട്ടു

KISHOR BABU

കോൺഗ്രസ് നേതൃത്വത്തിലെ ആഭ്യന്തര കലഹം മറനീക്കി പുറത്തുവരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള കടുത്ത ശത്രുതയെത്തുടർന്ന് കോൺഗ്രസ് നേതാക്കൾ തമ്മിൽ ഇപ്പോൾ തുറന്ന പോരിലാണ്. ഇതിന്റെ ഭാഗമായി കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവും കോൺഗ്രസ് സെൽ ചെയർമാനുമായിരുന്ന അഡ്വക്കേറ്റ് കിഷോർ ബാബു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു.

വി.ഡി. സതീശനെ പങ്കെടുപ്പിച്ച് കോൺക്ലേവ് നടത്തിയതിന്റെ പേരിൽ കെ.സി. വേണുഗോപാൽ തന്നെ അപമാനിച്ചു എന്നാണ് കിഷോർ ബാബുവിന്റെ പ്രധാന പരാതി. കെ.സി. വേണുഗോപാലിന്റെ അടുത്ത സുഹൃത്തായിരുന്ന അദ്ദേഹം ഇപ്പോൾ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്.

ALSO READ: ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്നാണ് കിഷോർ ബാബു പാർട്ടി അംഗത്വം സ്വീകരിച്ചത്. “കോൺഗ്രസ് മുക്ത ആലപ്പുഴ” ആണ് തന്റെ ലക്ഷ്യമെന്ന് അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

1984 മുതൽ കേരള ലോ അക്കാദമി കാലഘട്ടം തൊട്ടുള്ള ദീർഘകാല സൗഹൃദം തങ്ങൾ തമ്മിലുണ്ടെന്ന് വെളിപ്പെടുത്തിയ കിഷോർ, താൻ ചെയ്ത പ്രവർത്തനങ്ങളെ എംപി അഭിനന്ദിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് പറഞ്ഞു. എന്നാൽ, താൻ പ്രതീക്ഷിച്ചതിന് വിപരീതമായി, ‘മണിച്ചിത്രത്താഴിലെ’ പ്രേതബാധയേറ്റ ശോഭനയുടെ രൂപം പൂണ്ട താണ്ഡവ നൃത്തമാടുന്ന രീതിയിലുള്ള പ്രതികരണമാണ് എംപിയിൽ നിന്ന് ഉണ്ടായതെന്ന് അദ്ദേഹം ആരോപിക്കുന്നു.

മാനിഫെസ്റ്റോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വി.ഡി. സതീശനെ വെച്ച് ചെയ്തതിലാണ് എംപി പ്രകോപിതനായത്. “നീ അവനെ വെച്ച് ചെയ്തോ” എന്ന് എംപി തന്നോട് ആക്രോശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. കോൺഗ്രസ് നേതാക്കൾ ഒരേ ചിന്തയോടും ഒരേ മനസ്സോടും കൂടിയാണ് മുന്നോട്ട് പോകുന്നതെന്ന തന്റെ ധാരണ തെറ്റായിരുന്നുവെന്നും, താൻ ഒരു വിഡ്ഢിയെപ്പോലെയാണ് അവിടെ നിന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് തലമുറകളായി കോൺഗ്രസ് പാരമ്പര്യമുള്ള ഹരിപ്പാട് കുമാരപുരം സ്വദേശിയായ തനിക്ക് നേരിട്ട ഈ അനുഭവം തന്നെ ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവം കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും നേതാക്കൾക്കിടയിലുള്ള പടലപ്പിണക്കങ്ങളും വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News