
വീണ്ടും കള്ള പ്രചാരണത്തിൻ്റെ ഭാണ്ഡക്കെട്ട് തുറക്കുകയാണ് കോൺഗ്രസെന്ന് കടംകംപള്ളി സുരേന്ദ്രൻ. 2021 ന് സമാനമായ പ്രചാരണമാണ് അവർ നടത്തുന്നത്. ബിരിയാണി ചെമ്പിലെ സ്വർണം തന്നെ എത്ര നാളാണ് ചർച്ച ചെയ്തത്. ഇപ്പോൾ പ്രതിഷേധിക്കുന്ന കോൺഗ്രസ് നിയമസഭയിൽ ചർച്ചയ്ക്ക് തയ്യാറാകുന്നില്ല. യുഡിഎഫ് അധികാരമില്ലാതെ അലഞ്ഞു നടക്കുകയാണ്.
10 വർഷമായി അവരുടെ കച്ചവടം നടക്കുന്നില്ല. എങ്ങനെയും ഭരണത്തിൽ വരാനാണ് അവരുടെ ലക്ഷ്യം. അതിന് വർഗീയ വാദികളെ കൂട്ടുപിടിക്കുന്നു.
ഇപ്പോൾ പോറ്റിയുടെ സഹോദരിയുടെ മകൾക്ക് മൊമെൻ്റോ കൊടുക്കുന്ന ചിത്രം പുറത്തു വിട്ടു. എത്രയോ പേർക്ക് വീട്ടിൽ പോയി മൊമെൻ്റോ കൊടുത്തിട്ടുണ്ടെന്നും കുട്ടികൾ ജയിച്ചാൽ വീട്ടിൽ പോയി താൻ സന്തോഷം പ്രകടിപ്പിക്കും അദ്ദേഹം പറഞ്ഞു.
Also read; ‘ഈ ജാഥയ്ക്ക് പുറകിൽ കനഗോലുമാരില്ല’; ഇത് ജനപിന്തുണയോടെയുള്ള ഇടത് മുന്നേറ്റമെന്ന് ബിനോയ് വിശ്വം
8 വർഷത്തിന് മുമ്പ് ഒരു വീട്ടിൽ പോയത് താൻ ഓർത്തു വക്കണോ എന്നും അദ്ദേഹം ചോദിച്ചു.എന്ത് ചടങ്ങെന്ന് ഓർക്കാൻ താൻ ഡയറി എഴുതുന്ന ആളല്ല.മൊമെൻ്റോ കൊടുക്കുന്നത് തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പുകമറ സൃഷ്ടിക്കുകയാണ്. ജനങ്ങൾക്ക് കാര്യങ്ങൾ അറിയാം. കള്ള പ്രചാരവേലയിലൂടെ ആളുകളെ താറടിച്ച് സ്വാർഥ താത്പര്യം നേടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


