‘രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിപ്പിച്ചിരിക്കുന്നത് കോൺഗ്രസ്’: എം വി ഗോവിന്ദൻ മാസ്റ്റര്‍

mv-govindan-master

രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിപ്പിച്ചിരിക്കുന്നത് കോൺഗ്രസാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. എവിടെ ഒളിപ്പിച്ചാലും അന്വേഷണസംഘം രാഹുലിനെ വലയിലാക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും ഒരേ നുകത്തിൽ കെട്ടേണ്ടയാളുകളാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കിയവർ അതിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ഇന്ന് നടന്ന മീറ്റ് ദി പ്രസില്‍ പറഞ്ഞു. കോൺഗ്രസ് നിലപാട് മാതൃകാപരമാണെന്ന് പറയാൻ കഴിയില്ല. ജയിലിൽ കഴിഞ്ഞ ഒരു എം എൽ എ ഇപ്പോഴും കോൺഗ്രസ് നേതൃത്വത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുവന്ന വിവരങ്ങൾ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലൈംഗിക വൈകൃതത്തിൻ്റെ വിവരങ്ങളാണ് പുറത്തുവന്നതെന്നും ഇതൊരു പൊതു പ്രവർത്തകന് ചേർന്നതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ALSO READ: ജമാത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് ബന്ധം തുറന്നു സമ്മതിച്ച് സാദിഖ് അലി ശിഹാബ് തങ്ങൾ

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയം രാജ്യസഭയിലും ജോൺ ബ്രിട്ടാസ് എംപി പരാമർശിച്ചു. ജെബി മേത്തർ വനിതകൾക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയുന്നതിനുള്ള സ്വകാര്യ ബിൽ അവതരിപ്പിച്ചതിനു ശേഷമാണ് പ്രതികരണം നടത്തിയത്. കേരളത്തിൽ മൗനം പാലിച്ചുകൊണ്ടാണ് ഇവിടെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News