‘ഒരു നേതാവ് സുജിത്തിന് മോതിരം കൊടുക്കുന്നു. ഒരു നേതാവ് മാല കൊടുക്കുന്നു’: ക്രിമിനൽ കേസ് പ്രതിയായ സുജിത്തിനെ യുഡിഎഫ് വെളുപ്പിക്കുന്നു’: സേവ്യർ ചിറ്റിലപ്പിള്ളി എംഎല്‍എ

Xavier Chittilappilly

തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതിയായ സുജിത്തിനെ യുഡിഎഫ് വെളുപ്പിക്കുകയാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. 12 കേസുകൾ സുജിത്തിനെതിരെയുണ്ട്. ഒരു നേതാവ് സുജിത്തിന് മോതിരം കൊടുക്കുന്നു. ഒരു നേതാവ് മാല കൊടുക്കുന്നു. രണ്ടര വർഷം കഴിഞ്ഞ് രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയാണ് ഇത് ഇപ്പോൾ അവതരിപ്പിക്കുന്നതെന്നും നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു.

2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തെക്കുറിച്ചാണ് ഇപ്പോൾ പ്രതിപക്ഷം പറയുന്നതെന്ന് സേവ്യർ ചൂണ്ടിക്കാട്ടി. ഇതിന് ഒരു അടിയന്തര പ്രാധാന്യവും ഇല്ല. യൂത്ത് കോൺഗ്രസിൻറെ ഒരു നേതാവിനെ പോലീസ് മർദ്ദിച്ചു എന്ന് പറഞ്ഞ് അന്ന് നടന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചിട്ടില്ല. യുഡിഎഫിന് വിഷയ ദാരിദ്ര്യമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വിഷയം ഉന്നയിക്കുന്നത്. ആരോപണം വന്ന ഘട്ടത്തിൽ തന്നെ അന്വേഷിച്ച് നടപടിയെടുത്തതാണെന്നും സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു.

ALSO READ: ‘പാലിയേക്കരയില്‍ ടോൾ പിരിക്കാൻ അനുമതിയില്ല, ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എന്ത് ചെയ്തു?’: വിലക്ക് നീട്ടി ഹൈക്കോടതി

സുജിത്തിനെ മർദ്ദിച്ച സംഭവത്തിൽ പോലീസിനെതിരെ മുഖ്യമന്ത്രി നടപടി ഉറപ്പാക്കിയിട്ടുണ്ട്. സുജിത്ത് പൊലീസിനെ മർദ്ദിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് സേവ്യർ പറഞ്ഞു.പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിരുന്നു. മറ്റൊരു അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് സുജിത്ത് അന്ന് പൊലീസ് മർദ്ദനം വിഷയത്തിൽ ഒരു പ്രതിഷേധം പോലും യൂത്ത് കോൺഗ്രസ് നടത്തിയില്ലെന്നും സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News