
സ്ഥാനങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ കോൺഗ്രസിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് നടവന്നുകൊണ്ടിരിക്കുന്നത്. കൊച്ചി മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള തകർക്കങ്ങൾക്ക് പിന്നാലെ ഇപ്പോൾ തൃക്കാക്കര നഗരസഭയിലും തർക്കം രൂക്ഷമായിരിക്കുയാണ്. തൃക്കാക്കര നഗരസഭ അധ്യക്ഷനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. ഇതിനെച്ചൊല്ലി വലിയ ഭിന്നതയാണ് ഉള്ളത്. പ്രവർത്തകർക്കിടയിലൽ വലിയ അതൃപ്തിയും ഉണ്ട്.
വിഷയത്തിൽ ഉമ തോമസ് എംഎൽഎ കെ.പി സി.സി ക്ക് പരാതി നൽകി. ഡിസിസി പ്രസിഡൻ്റിനെതിരെയാണ് ഉമതോമസിൻ്റെ പരാതി.
കെ. പിസി സി മാനദണ്ഡം ലംഘിച്ചെന്നാണ് പരാതി. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഏകപക്ഷീയമായി തീരുമാനം എടുത്തു എന്നാണ് പരാതി. കൊച്ചി കോർപ്പറേഷനിൽ നടപ്പിലാക്കിയ ടെം വ്യവസ്ഥ തൃക്കാക്കരയിൽ നടപ്പിലാക്കിയില്ലെന്നും പരാതിയുണ്ട്.
ഐ ഗ്രൂപ്പ്കാരനായ റാഷിദിനെയാണ് നഗരസഭ അധ്യക്ഷനാക്കിയത്. ഷാജി വാഴക്കാലയുടെ പേരാണ് ഉമതോമസ് എംഎൽഎ മുന്നോട്ട് വച്ചത്. ഇത് പരിഗണിച്ചിരുന്നില്ല. ഓരോയിടത്തും ഓരോ വ്യവസ്ഥകളാണെന്നാണ് ഉമതോമസിൻ്റെ മറ്റൊരു പരാതി. വിഡി സതീശൻ്റെ വിശ്വസ്ഥൻ കൂടിയാണ് ഡിസിസി പ്രസിഡന്റായ മുഹമ്മദ് ഷിയാസ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

