
ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിൻ്റെ ഇരയാണ് മരിച്ച ബി എൽ ഒ അനീഷ് ജോർജ് എന്ന് കോണ്ഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ .
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം കാരണമുണ്ടായ രക്തസാക്ഷിയാണദ്ദേഹമെന്നും മരണത്തിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്നും കെ.സി.വേണുഗോപാൽ മാധ്യമങ്ങളോടായി പറഞ്ഞു. എസ് ഐ ആർ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. അതാണ് ബിഹാറിൽ നടന്നത്. ഇത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. വിഷയത്തിൽ ഞങ്ങൾ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിഎൽഒയുടെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം നടത്തണമെന്നും എസ്‌ഐആറിന്റെ പേരിൽ അമിതമായ ജോലി ഭാരം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: ‘ഭക്ഷണം കഴിക്കാൻ സമയമില്ല, വാഷ്‌റൂമിൽ പോകാൻ കഴിയാറില്ല’; ബിഎൽഒമാർ കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെ, ചാറ്റുകൾ പുറത്ത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

