അണികൾക്ക് ‘ചെല്ലും ചെലവും’, മാധ്യമപ്രവർത്തകർക്ക് സ്വർണ്ണവും; യുഡിഎഫ് ഭരണത്തിന്റെ അണിയറക്കഥകൾ വെളിപ്പെടുത്തി ഫേസ്ബുക് പോസ്റ്റ്

congress-kerala-survival-politics-corruption-media-nexus-expose

യുഡിഎഫ് ഭരണകാലത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളെയും മാധ്യമ ബന്ധങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തിരുവല്ലം ബാസിയുടെ ഫേസ്ബുക് കുറിപ്പ് ചർച്ചയാവുന്നു. പത്തു വർഷമായി അധികാരത്തിൽ ഇല്ലായിരുന്നിട്ടും കോൺഗ്രസ്സ് കേരളത്തിൽ പിടിച്ചുനിൽക്കുന്നതിന്റെ രഹസ്യം ജനക്ഷേമമല്ല, മറിച്ച് അഴിമതിയിലൂടെയും പണം നൽകിയും വളർത്തിയെടുത്ത ഒരു വലിയ അനുയായിവൃന്ദവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുമാണെന്ന് കുറിപ്പ് ആരോപിക്കുന്നു.

യുഡിഎഫ് ഭരണകാലത്ത് സെക്രട്ടേറിയറ്റും മന്ത്രിമന്ദിരങ്ങളും ശുപാർശക്കാരാൽ നിറയുന്നതും, ജോലി, സ്ഥാനക്കയറ്റം, ട്രാൻസ്ഫർ എന്നിവയ്ക്കായി പതിനായിരങ്ങൾ മുതൽ കോടികൾ വരെ കൈമാറുന്ന അഴിമതി സംവിധാനവുമാണ് നിലനിന്നിരുന്നത്. സാധാരണ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും പണമായും സ്വർണ്ണമായും സഹായങ്ങൾ നൽകി കൂടെനിർത്തുന്നതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള മന്ത്രിമാരും മുൻപന്തിയിലായിരുന്നുവെന്നും ഫേസ്ബുക് കുറിപ്പിൽ സ്വന്തം അനുഭവങ്ങൾ നിരത്തി അവകാശപ്പെടുന്നു.

ALSO READ : ഒരു നമ്പർ പ്ലേറ്റിന് 2.08 കോടി! ഇന്ത്യയെ ഞെട്ടിച്ച് ‘DDC 0001’; ലേലത്തിൽ സ്വന്തമാക്കിയത് ആന്ധ്ര സ്വദേശി

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം

കോൺഗ്രസ്സ് കേരളത്തിൽ പിടിച്ചു നിൽക്കുന്നത് എങ്ങനെ??
പത്തുവർഷം അധികാരം ഇല്ലാതിരുന്നിട്ടും കോൺഗ്രസ്സ് എന്തുകൊണ്ടാണ് പിടിച്ചു നിൽക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ കോൺഗ്രസിലെയും UDF ലെയും കുറച്ചു നേതാക്കൾക്കെങ്കിലും വർദ്ധിച്ച സ്വീകാര്യത ലഭിക്കുന്നതെന്നും ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അനുഭവങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയ പ്രധാന കാരണങ്ങളാണ് ഈ കുറുപ്പ്.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ വ്യക്തിപരമായി നേതാക്കൾക്കും പ്രവർത്തകർക്കും ധാരാളം ഗുണങ്ങൾ ലഭിക്കും എന്നുള്ളത് തന്നെയാണ്, അതിൽ കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല അവരെ സഹായിക്കുന്ന മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും വലിയ തോതിലുള്ള കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. യുഡിഎഫ് നേതാക്കളും മന്ത്രിമാരും എന്തു വഴിവിട്ട മാർഗ്ഗവും സ്വീകരിച്ച് അവരെ സഹായിക്കുകയും ചെയ്യും…യുഡിഎഫ് ഭരണം വരുമ്പോൾ ശ്രദ്ധിച്ചാൽ അറിയാം. തലസ്ഥാന നഗരം ശുഭ്രവസ്ത്രധാരികളെക്കൊണ്ട് നിറഞ്ഞു കവിയും, മന്ത്രി ഓഫീസുകളും വീടുകളും ജന നിബിടമാകും കോൺഗ്രസ് വാർഡ് പ്രസിഡന്റ് മുതൽ എഐസിസി നേതാക്കൾ വരെ തലസ്ഥാനത്തേക്ക് ഒഴുകും തലസ്ഥാനത്തെ ഹോട്ടലുകളും ലോഡ്ജുകളും നിറഞ്ഞു കവിയും. ഇതേ കുറിച്ച് നിരവധി പത്രവാർത്തകൾ തന്നെ അക്കാലത്തു വന്നിട്ടുണ്ട്.

ALSO READ : രാ​ഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയേയോ മറ്റ് സാക്ഷികളേയോ സ്വാധീനിക്കരുത്, കേരളം വിടരുത്;കർശന ഉപാധികളോടെ ഒന്നാം ബലാത്സംഗക്കേസിൽ ​​ജാമ്യം

ട്രാൻസ്ഫറിന്.. ജോലിക്ക്.. സ്ഥാനക്കയറ്റത്തിന് തുടങ്ങി ചില്ലറ ഇടപാടുകൾ അല്ല ഇവർ നടത്തുന്നത്.. 10000 രൂപ മുതൽ കോടികൾ വരെ വാങ്ങുന്ന ഇടപാട്കളാണ് പലതും. ഇതിനൊക്കെ പുറമേ സാധാരണ പ്രവർത്തകർക്കും നേതാക്കൾക്കും സാമ്പത്തിക സഹായം നൽകുന്ന ഏർപ്പാടും ഉണ്ട്. മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഇതിൽ മുന്നിട്ടു നിൽക്കും. ചില മന്ത്രിമാർ അവരുടെ മണ്ഡലത്തിലുള്ള ഇത്തരക്കാർക്ക് കാശ് നൽകുന്നത് എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞിട്ടുണ്ട് .. ലീഗ് മന്ത്രിമാരിൽ കുഞ്ഞാലികുട്ടിയും മുനീറും നന്നായി സഹായിക്കുന്നവരാണ്.
ഇതൊക്കെ നൽകാൻ അതാത് മന്ത്രി ഓഫീസുകളിലും വീടുകളിലും മന്ത്രിമാർ തന്നെ ചിലരെ ചുമതലപ്പെടുത്തിയിരിക്കും. ആയിരങ്ങൾ മുതൽ വ്യക്തികളുടെ നിലവാരം അനുസരിച്ചാണ് ഇവർ സഹായങ്ങൾ നൽകുക..

ഒരു കടുത്ത സാമ്പത്തിക പ്രതിസന്ധിഘട്ടത്തിൽ ഞങ്ങളുടെ പത്രം പ്രിന്റ് ചെയ്യുന്ന മാധ്യമം പ്രിന്റിംഗ് പ്രസ്സിന് കുറച്ചു തുക കുടിശിക വന്നു , മാനേജർ ആകട്ടെ കുടിശ്ശിക കാശ് തന്നാലേ പ്രിന്റ് ചെയ്യാൻ കഴിയുകയുള്ളുവെന്ന് പറഞ്ഞു.. പല വഴികളും നോക്കി നടക്കാതെ വന്നപ്പോൾ ഇങ്ങനെ കാശു കൊടുക്കുന്ന ഒരു മന്ത്രിയുടെ സെക്രട്ടറിയുടെ കയ്യിൽ നിന്നും (എന്റെ അടുത്ത സുഹൃത്ത്‌ കൂടിയാണ് ) ഞാൻ കാര്യം പറഞ്ഞു കാശ് വാങ്ങിയിട്ടുണ്ട്. ഇത്തരം വ്യക്തിഗത സഹായങ്ങൾ യുഡിഎഫ് നേതാക്കൾക്ക് വലിയൊരു അനുയായിവൃന്ദം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഈ വിധ സ്വീകാര്യത അല്ലാതെ ഭരണത്തിൽ ജനങ്ങൾക്ക് എന്ത് ലഭിക്കുന്നുവെന്നോ നാട്ടിൽ എന്ത് വികസനം നടക്കുന്നുവേണോ ഇവർക്ക് അറിയേണ്ട ആവശ്യം ഇല്ല. ആശുപത്രികൾ വികസിക്കുന്നുണ്ടോ,നല്ല റോഡുകൾ ഉണ്ടോ,തൊഴിൽ സ്ഥാപനങ്ങൾ ഉണ്ടോ ,കുടിവെള്ളം, കറണ്ട് എന്നിവ കിട്ടുന്നുണ്ടോമറ്റു സാങ്കേതിക സംവിധാനങ്ങൾ ഉണ്ടോ ഇതൊന്നും സർക്കാരിനെ ബാധിക്കുന്ന പ്രശ്നം അല്ലാതായി.

അണികൾക്ക് ചെല്ലും ചിലവും നൽകി വളർത്തുന്ന നയമായിരുന്നു അവസാനത്തെ UDF കാലം. തലസ്ഥാനത്തു തമ്പടിക്കുന്ന നേതാക്കൾ രാവിലെ അതാത് വകുപ്പുകളിലെ മന്ത്രിമാരെ കാണും . ഓരോ കെട്ട് ശുപാർശകൾ നൽകും അത് ഒപ്പിച്ചെടുത്ത് നല്ല പിരിവ് നടത്തി സുഖമായി ജീവിക്കും. ക്ഷേമ പെൻഷൻ മുടങ്ങുന്നതോ അവർ പട്ടിണി കിടക്കുന്നതോ ഇവരുടെ മുന്നിൽ പ്രശ്നം അല്ല. യുഡിഎഫ് ഭരണകാലത്ത് ഒരു ദിനപത്രം നടത്തിക്കൊണ്ടു പോകേണ്ട സാമ്പത്തിക ബാധ്യത പരിഹരിക്കാൻ മന്ത്രി മാരുടെ ഓഫീസിൽ പരസ്യത്തിനു വേണ്ടിയും മറ്റു ചില ചെറിയ ശുപാർശകൾക്ക് വേണ്ടിയും ഞാനും പോയിട്ടുണ്ട്… പല മന്ത്രിമാരും സഹായിച്ചിട്ടുമുണ്ട്. എന്നാൽ വൻകിട പത്രങ്ങൾക്ക് അവരുടെ മുഖ്യ ജേർണലിസ്റ്റുകൾക്ക് ചില പ്രത്യേക പരിഗണനകൾ ഈ മന്ത്രി ഓഫീസുകളിൽ നിന്നും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും പല രൂപത്തിൽ ലഭിക്കുന്നത് കാണാൻ കഴിയും. അങ്ങനെ കോടികൾ ഉണ്ടാക്കിയ ഒരു തലമുറ തന്നെ ഈ രംഗത്തുണ്ട്. ( എല്ലാവരും അങ്ങനെ ആണെന്നുള്ള അഭിപ്രായം ഇല്ല )

ALSO READ : ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം അറിയിച്ച് രാഹുൽ ഗാന്ധി ഒരു വശത്ത്; തൊഴിലാളികളെ വെല്ലുവിളിച്ച് സതീശന്റെ ‘പുതുയുഗയാത്ര’ മറുവശത്ത്

ചില പത്ര മാനേജ്മെന്റുകൾക്ക് തലസ്ഥാനത്ത് ഈ വക കാര്യങ്ങൾ നടത്തിയെടുക്കാൻ വേണ്ടി പ്രധാന ജേർണലിസ്റ്റുകളെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. മാനേജ്മെന്റ് 10 കാര്യങ്ങളുടെ ശുപാർശകളുടെ ലിസ്റ്റ് നൽകുകയാണെങ്കിൽ അതിനോടൊപ്പം അഞ്ചെണ്ണം കൂടി ഈ പ്രധാന ലേഖകർ ചേർക്കാറുണ്ട്, ഇത്രയും കാര്യം ഞാൻ വളരെ ആധികാരികമായി തന്നെയാണ് പറയുന്നത്. പലതും ഞാൻ നേരിട്ട് കണ്ടതും കേട്ടതുമാണ്.. മന്ത്രിമാർ കൈ അയഞ്ഞു സഹായിക്കുന്ന അപൂർവ സംഭവങ്ങളും ഉണ്ട്. തലസ്ഥാനത്തെ ഒരു മുഖ്യധാര പത്ര പ്രവർത്തകന്റെ മകളുടെ കല്യാണത്തിന് ഒരു മന്ത്രി കൊടുത്ത സ്വർണ്ണം എത്രയെന്ന് കേട്ടാൽ സത്യത്തിൽ ഞെട്ടിപ്പോകും രണ്ടുപേരും ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് അവരെ കുറിച്ച് പറയുന്നില്ല.. കല്യാണത്തിന് പോയാൽ സ്വർണ്ണ മോതിരം കൊടുക്കുന്ന ഒരു മന്ത്രിയെ എനിക്കറിയാം ആ മന്ത്രിയോടൊപ്പം ഒരു പത്രപ്രവർത്തകന്റെ കല്യാണത്തിന് ഞാനും പങ്കെടുത്തിട്ടുമുണ്ട്..

എന്റെ പത്രപ്രവർത്തന ജീവിതത്തിൽ കുറച്ചുകാലം കെ കരുണകാരന് വേണ്ടി അൺ ഒഫിഷ്യൽ വാർത്ത വിതരണം നടത്തിയിരുന്നകാര്യം ഞാൻ പലപ്പോഴും ഇവിടെ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ്സ് ഗ്രൂപ്പ്‌ പോര് ശക്തിപ്പെട്ടിരുന്ന ഘട്ടത്തിൽ ഐ ഗ്രൂപ്പിന്റെ ആവശ്യങ്ങളും നിലപാടുകളും രഹസ്യമായി തലസ്ഥാനത്തെ പത്ര സുഹൃത്തുക്കളെ അറിയിക്കുന്ന ജോലിയായിരുന്നു. ലീഡർക്ക് സോണിയ ഗാന്ധിയെ കാണാൻ അവസരം കിട്ടാത്ത സമയങ്ങളിൽ ഒരു കാര്യം ധരിപ്പിക്കണമെങ്കിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെയും, ടൈംസ് ഓഫ് ഇന്ത്യയുടെയും പത്രങ്ങളിൽ അത് വാർത്തയായി വരണം, അതിനായി ആ ലേഖകരെ ഞാൻ വിളിച്ച് രഹസ്യമായി ലീഡറുടെ അഭിമുഖം നിരവധി പ്രാവശ്യം എടുത്തു കൊടുതിട്ടുണ്ട്. അതൊക്കെ പത്രത്തിൽ അടിച്ചു വരുമ്പോൾ ലീഡറുടെ സന്തോഷം ഞാൻ കണ്ടിരുന്നു. ഇന്നത്തെ പോലെ പല ബ്രേക്കിങ് ന്യൂസുകളും അന്ന് തലസ്ഥാനത്തെ പല മാധ്യമ പ്രവർത്തകർക്കും ഞാൻ സംഭവന ചെയ്തിട്ടുള്ള കാര്യം കൂടി സ്മരിക്കുന്നു. അവർ മറന്നാലും

വിഷയത്തിലേക്ക് വരാം ,ഒരിക്കൽ ഐ ഗ്രൂപ്പിലെ മൂന്ന് മന്ത്രിമാരും അടങ്ങുന്ന യോഗം ലീഡറുടെ വീട്ടിൽ നടക്കുകയാണ് അടുത്ത മുറിയിൽ ഞാനുമുണ്ട് ചില രാഷ്ട്രീയ കാര്യങ്ങൾ തലസ്ഥാനത്തെ പത്രക്കാരെ അറിയിക്കാൻ എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ്. യോഗത്തിൽ ഒരു വിഷയം ഉയർന്നു വന്നത് മൂന്ന് മന്ത്രിമാരുടെയും പ്രധാന പരാതികളാണ്. കേരളത്തിലെ പ്രമുഖ പത്ര ഉടമകൾ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ശുപാർശകളെ കുറിച്ചാണ്.അത് ചെറുതൊന്നുമല്ല വലിയ വലിയ പോസ്റ്റുകൾ ആരോഗ്യവകുപ്പ് ടൂറിസം തുടങ്ങി ഐ ഗ്രൂപ്പിന്റെ കൈവശമുള്ള എല്ലാ വകുപ്പുകളിലും പോസ്റ്റിംഗ് ട്രാൻസ്ഫർ മറ്റ് പ്രധാന ഡീലുകൾ. കെ ശങ്കരനും കടവൂർ ശിവദാസനും ഇന്നത്തെ കെ വി തോമസും ഒക്കെ ഈ പരാതിക്കാരായിരുന്നു.. ഇപ്പോൾ ഏകദേശം കാര്യങ്ങൾ മനസ്സിലായി കാണുമല്ലോ?? നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ എന്തുകൊണ്ട് എല്ലാ തിന്മകളും, നെറികേടുകളും കോൺഗ്രസിന് വേണ്ടി യുഡിഎഫിന് വേണ്ടി വഴി വിട്ടു ചെയ്യുന്നു എന്നുള്ളത്…
ഇന്നും വലിയൊരു ഫണ്ട്‌ കോൺഗ്രസ്സ് – ലീഗ് നേതാക്കൾ ഇതിനായി മാറ്റിവയ്ക്കുന്നുണ്ട്..18 മാസം ക്ഷേമ പെൻഷൻ മുടങ്ങിയാലെന്ത് ഭരണം
അവർക്ക് ആഘോഷമാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News