
വയനാട് സുല്‍ത്താൻ ബത്തേരിയില്‍ നടക്കുന്ന കോണ്‍ഗ്രസിൻ്റെ ലക്ഷ്യ സമ്മിറ്റില്‍ അതൃപ്തി പങ്കുവെച്ച് നേതാക്കള്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ എം പിമാർക്കും മുതിർന്ന നേതാക്കൾക്കും മത്സരിക്കണമെന്ന് അവശ്യം. വിജയസാധ്യതയാണ് മാനദണ്ഡമെങ്കിൽ തങ്ങളെ പരിഗണിക്കണമെന്ന് നേതാക്കള്‍ പറയുന്നു. മത്സരത്തിനൊരുങ്ങുന്നത് അടൂർ പ്രകാശ് മുതൽ സുധാകരൻ വരെയുള്ള നേതാക്കള്‍. അനുനയ നീക്കങ്ങൾ വിജയിച്ചില്ല.
അതേസമയം, ചർച്ച അനാവശ്യമെന്ന് വിഡി സതീശൻ പറഞ്ഞു. പരസ്യ പ്രതികരണം വേണ്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കനഗോലുവിന്റെ റിപ്പോർട്ടിൽ ഇടം പിടിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്. നിയമസഭയിൽ അമിത
ആത്മവിശ്വാസം വേണ്ടെന്നും പുതിയ പദ്ധതി തയ്യാറാക്കണമെന്നും കനഗോലു പറഞ്ഞു. സർക്കാരിൻ്റെ വിലയിരുത്തൽ പ്രതിപക്ഷത്തിന് തിരിച്ചടിയാകും. വിവാദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കനഗോലു പറഞ്ഞു.
ALSO READ: ‘പുനർജനി കേസ് ശുപാർശ രാഷ്ട്രീയ ആയുധമാക്കേണ്ട കാര്യമില്ല’: മന്ത്രി വി ശിവൻകുട്ടി
മുതിർന്ന നേതാക്കളും വിരമിക്കാറായവരും മത്സരിക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പരമാവധി സീറ്റുകളിൽ അനുയായികളെ നിർത്താനും നേതാക്കളുടെ നീക്കമുണ്ട്. കെ സി വേണുഗോപാൽ പക്ഷത്തിന്റെ നീക്കം തടയാൻ വി ഡി സതീശൻ്റെയും ചെന്നിത്തലയുടെയും ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

