
കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാനും കെ സുധാകരന്റെ വിശ്വസ്തനുമായ കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിൽ ചേരും. പാർട്ടി വിടുന്നത് കെ സി വേണുഗോപാൽ കാരണമെന്ന് അഡ്വ. കിഷോർ ബാബു വെളിപ്പെടുത്തി. ഇന്നലെ വരെ കോൺഗ്രസ് പരിപാടികളിൽ സജീവമായിരുന്ന അഡ്വ. കിഷോർ ബാബു അപ്രതീക്ഷിതമായാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് അംഗത്വം നൽകും.
കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ യുഡിഎഫ് ചെയർമാനെ ഉദ്ഘാടകനാക്കിയത് കെ സി വേണുഗോപലിന് ഇഷ്ടപെട്ടില്ല. ഇതിന്‍റെ പേരിൽ പൊതു വേദിയിൽ വെച്ച് അപമാനിച്ചതായും ഇതാണ് പാർട്ടി വിടാൻ കാരണമെന്നും കെപിസിസി പ്രസിഡന്റിന് അയച്ച രാജിക്കത്തിൽ അഡ്വ. കിഷോർ ബാബു വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു ആലപ്പുഴ ജില്ലാ നേതൃത്വത്തിലുണ്ടായിരുന്ന നേതാവാണ് അഡ്വ. കിഷോർ ബാബു. 2022ൽ കെ സുധാകരനാണ് ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

