
പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരിഹസിച്ച് കോൺഗ്രസ് നേതാവ്. നിലവിലെ പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് എം എം ഷാഫിയാണ് കോൺഗ്രസിൻറെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വി ഡി സതീശനെ പരിഹസിച്ചുകൊണ്ടുള്ള ഓഡിയോ സന്ദേശമിട്ടത്.
സതീശന്റെ യോഗത്തിൽ പങ്കെടുക്കുന്നതിനെയാണ് വിമർശിക്കുന്നത്. വി ഡി സതീശൻ കഴിഞ്ഞദിവസം കല്ലറയിൽ യോഗത്തിന് എത്തിയിരുന്നു.
സതീശൻ കല്ലറ വരുന്നതുകൊണ്ട് നാട്ടുകാർക്കോ സ്ഥാനാർത്ഥിയോ എന്തെങ്കിലും ഗുണമുണ്ടോ? എന്നും സ്ഥാനാർത്ഥികളുടെ സമയം മെനക്കെടുത്തുന്നതല്ലാതെ വല്ല ഗുണവും ഉണ്ടോ എന്നുമാണ് ഈ സന്ദേശത്തിൽ ഷാഫി ചോദിക്കുന്നത്. .ഷാഫി നിലവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

