‘വനിതാ സ്ഥാനാർഥികളുടെ ഫ്ലക്സ് ബോർഡുകൾ പള്ളികൾക്ക് മുന്നിൽ സ്ഥാപിച്ചതിനാല്‍ പ്രാർഥിക്കാൻ കഴിയുന്നില്ല’: സ്ത്രീവിരുദ്ധ പ്രസംഗവുമായി കോൺഗ്രസ് നേതാവ്

rasheed mp

സ്ത്രീവിരുദ്ധ പ്രസംഗവുമായി കോൺഗ്രസ് നേതാവ്. വനിതാ സ്ഥാനാർഥികളുടെ ഫ്ലക്സ് ബോർഡുകൾ പള്ളികൾക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ പ്രാർഥിക്കാൻ കഴിയുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് റഷീദ് എം പി പരാമര്‍ശം നടത്തിയത്. കോൺഗ്രസ് ഒരിക്കലും പള്ളികളുടെ മുന്നിൽ സ്ത്രീകളുടെ ചിത്രമുള്ള ബോർഡുകൾ സ്ഥാപിക്കില്ലന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ആലങ്ങാട് മണ്ഡലം പ്രസിഡൻ്റാണ് എം പി റഷീദ്.

തന്നോട് ഒരാള്‍ പള്ളിയില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ ചോദിച്ചതാണ് റഷീദ് എം പി തൻ്റെ പ്രസംഗത്തില്‍ പറഞ്ഞത്. റഷീദേ വലിയ പ്രശ്നമായിപ്പോയല്ലോ എന്നാണ് സംഭാഷണത്തിന് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നേരെ പെണ്ണുങ്ങളുടെ ഫ്ലക്സ് ബോര്‍ഡ് കൊണ്ടു വന്ന് വെച്ചത് കൊണ്ട് പള്ളിയില്‍ പോയി നിസ്കരിക്കാനും പറ്റുന്നില്ല. തിരിച്ചിറങ്ങി വരാനും പറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ബീഹാറിൽ മുലപ്പാലിൽ യുറേനിയം കണ്ടെത്തിയതായി പഠനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശാസ്ത്രജ്ഞർ

അതിന് മറുപടിയായി റഷീദ് എം പി പറഞ്ഞത്, തങ്ങള്‍ എന്തായാലും വെക്കില്ല. മദ്രസേടെ മുന്നില്‍ ഇനി ഒരു സ്ത്രീകളുടെയും പടം വെക്കില്ല. ഇതൊരു പരിപാവനമായ സ്ഥാപനമാണ്. ഒരു പരിപാവനമായ സ്ഥാപനത്തില്‍ ഏകാഗ്രതയോടെ നമസ്കരിക്കാൻ പോകുന്നവൻ്റെ മുന്നില്‍ പെണ്ണിൻ്റെ പടം കൊണ്ടുവെച്ച് വോട്ട് ചോദിക്കുന്ന ഗതികേടിലേക്ക് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് എത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ വൻ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News