‘രാഹുലിനെതിരായ ആരോപണത്തില്‍ ആരും പ്രതിഷേധിച്ചില്ല, ഷാഫിക്കെതിരെ വന്നപ്പോള്‍ ഉടന്‍ പ്രകടനം’; കോണ്‍ഗ്രസില്‍ ഇരട്ട നീതിയെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈൻ

PALAKKADU CONGRESS WORKER SADDAM

ഷാഫി പറമ്പിലിനെതിരായ ലൈംഗിക ആരോപണത്തിൽ കോൺഗ്രസിൽ ഇരട്ട നീതിയെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈൻ. പാലക്കാട് മണ്ഡലത്തിലെ ജനങ്ങളോട് രാഹുൽ മറുപടി പറയും. രാഹുലിന് വേണ്ടി യൂത്ത്കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് മിണ്ടിയില്ല. രാഹുലിനെതിരെ ലൈംഗിക ആരോപണം വന്നപ്പോൾ ഒരൊറ്റ കോൺഗ്രസുകാരൻ പോലും പ്രതിഷേധിച്ചില്ല. ഷാഫിക്കെതിരെ ആരോപണം വന്നപ്പോൾ ഉടൻ പ്രകടനം നടത്തി. ഇത് ഇരട്ട നീതിയാണ്. ഇത് ഷാഫി ഫാൻസ് അസോസിയേഷനാണ്. രാഹുലിനെ ഒറ്റപ്പെടുത്തി വേട്ടയാടാനാണ് ഇവരുടെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘സ്വന്തം ജീവിതം കൊണ്ട് ലോകത്താകെയുള്ള വിപ്ലവകാരികൾക്ക് മാതൃകയായ പോരാളി’; ‘സഖാവ് പുഷ്പൻ’ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

അതേസമയം ഷാഫി പറമ്പിലിനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചർച്ച ചെയ്യൻ സിപിഐഎമ്മിന് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News