‘കരുത്തനായ കായ്ഫലമുള്ള മരമാണ് അദ്ദേഹം’; വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ ബി ഗണേഷ് കുമാറിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് നേതാവിന്റെ ആഹ്വാനം

CONGRESS WORKER ASK VOTE FOR K B GANESH KUMAR

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ ബി ഗണേഷ് കുമാറിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് നേതാവിന്റെ ആഹ്വാനം. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അസീസ് ആണ് മന്ത്രി കെ.ബി ഗണേഷ് കുമാർ പങ്കെടുത്ത പൊതു പരിപാടിയിൽ വോട്ട് അഭ്യർത്ഥന നടത്തിയത്. ജാതി നോക്കാതെ, മതം നോക്കാതെ, വർണ്ണം നോക്കാതെ, വർഗ്ഗം നോക്കാതെ നമ്മുടെ നാട്ടിൽ വികസനം ചെയ്യുന്ന നേതാവാണ് ഗണേഷ്കുമാർ എന്നും അദ്ദേഹം വേദിയിൽ സംസാരിച്ചു.

ALSO READ: തെരഞ്ഞെടുപ്പ് ചൂടിൽ നാട്; തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചുവരെഴുത്ത് കലാകാരൻമാർ തിരക്കിലാണ്

അദ്ദേഹത്തെ മഹാഭൂരിപക്ഷത്തോടുകൂടി വിജയിപ്പിച്ച് വീണ്ടും നമ്മുടെ മന്ത്രിയാക്കുവാൻ എല്ലാവരും തയ്യാറാകണമെന്ന് അബ്ദുൽ അസീസ് പറഞ്ഞു. “നാട്ടുഭാഷയിൽ പറഞ്ഞാൽ” ഫലം കായ്ക്കാത്ത മച്ചിമരങ്ങളും ഇവിടേക്ക് കടന്നുവരും. അത് പൂക്കില്ല, അത് കായ്ക്കില്ല. അത് മച്ചിമരമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട നേതാവിനെ വിജയിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണം. താനും ജനങ്ങളോടൊപ്പം കാണുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുമായി തനിക്ക് ബാലകൃഷ്ണ സാർ തൊട്ടിങ്ങോട്ട് അഭേദ്യമായ ബന്ധമുണ്ടെന്നും, ആ ബന്ധം ഇന്നും മന്ത്രിയുടെ മുന്നിൽ കാത്തുസൂക്ഷിച്ചുകൊണ്ട് പിരിയാതെ മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News