
ലൈംഗീകാരോപണ വിവാദങ്ങൾക്കിടെ നിയമസഭയിൽ പങ്കെടുക്കാനെത്തിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ നിയമസഭയിൽ പങ്കെടുക്കരുതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിർദേശം അവഗണിച്ച് രാഹുൽ നിയമസഭയിൽ എത്തിയതിനെതിരെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുമ്പോഴും രാഹുൽ സഭയിൽ പങ്കെടുത്തത് കോൺഗ്രസ് നേതൃത്വവും രാഹുലും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് വ്യക്തമാകുന്നത്.
രാഹുലിനെ പൂർണമായും തള്ളി മാധ്യമങ്ങൾക്ക് മുന്നിൽ കൊടിക്കുന്നിൽ സുരേഷും കെ മുരളീധരനും അടക്കമുള്ളവർ പ്രതികരിക്കുമ്പോഴും പാർട്ടിക്കുള്ളിൽ നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നത് എന്നതാണ് വ്യക്തമാകുന്നത്.
അക്ഷരാർത്ഥത്തിൽ ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വം കൈക്കൊള്ളുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്കെത്തുന്നത് പ്രതിപക്ഷ നേതാവെന്ന നിലയിലും ഏറ്റവും വേണ്ടപ്പെട്ടവൻ എന്ന നിലയിലും വി ഡി സതീശന്ഒഴിവാക്കാമായിരുന്നു. എന്നാൽ ഇത്തരം ഇരട്ടത്താപ്പ് നയത്തിലൂടെ വി ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ കള്ളി വെളിച്ചതായിരിക്കുകയാണ്.
രാഹുല്‍ സഭയില്‍ എത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് കെ മുരളീധരൻ പറഞ്ഞത്. രാഹുൽ സഭയിൽ പങ്കെടുത്തത് പാർട്ടിക്ക് അന്വേഷിക്കേണ്ട കാര്യം ഇല്ലെന്നും രാഹുൽ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യട്ടെ എന്നുമാണ് അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞത്. രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചര്‍ച്ച ചെയ്യുമെനന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് നടത്തിയ പ്രതികരണം.
എന്നാൽ ഇതേ കോൺഗ്രസ് പാർട്ടിയിൽ ഉത്തരവാദിത്വപെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നേമം ഷജീറും റിനോ പി രാജൻ അടക്കമുള്ള കോൺഗ്രസുകാരാണ് ഇപ്പോഴും രാഹുലിനൊപ്പം എല്ലാ വിധ സഹായങ്ങളുമായി ഒപ്പമുള്ളതെന്നാണ് ശ്രദ്ദേയമായ കാര്യം. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത വ്യക്തിയെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്തിന് അനുഗമിച്ചു എന്നതടക്കമുള്ള ചോദ്യങ്ങളാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

