‘രാഹു കാലം’: ഗത്യന്തരമില്ലാതെ രാഹുലിനെ കൈവിട്ട് നേതൃത്വം; എംഎൽഎ സ്ഥാനം ഒ‍ഴിയണമെന്ന് നേതാക്കൾ

rahul-mamkootathil-

കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതോടെ കൈവിട്ട് കോൺഗ്രസ് നേതൃത്വം. ഔദ്യോഗികമായി പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ മുതിർന്ന നേതാക്കൾ രാഹുലിനെ തള്ളിപ്പറഞ്ഞ് കൊണ്ട് രംഗത്തെത്തി. രാഹുൽ എം എൽ എ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിന്റെ പ്രവൃത്തികൾ കോൺഗ്രസിന് ക്ഷീണമുണ്ടാക്കിയെന്നും അദ്ദേഹം സമ്മതിച്ചു. രാഹുലിനോട് അടുപ്പമുള്ള ‘യുവനേതാക്കൾ’ പുറത്താകാനുള്ള തീരുമാനം അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

അടൂർ പ്രകാശും രാഹുൽ എംഎൽഎ സ്ഥാനം ഒ‍ഴിയണമെന്ന് ആവശ്യപ്പെട്ടു. എം എൽ എ സ്ഥാനം രാജിവയ്ക്കുന്നത് തീരുമാനിക്കേണ്ടത് രാഹുലാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. രാഹുലിനെ പുറത്താക്കിയത് പാർട്ടിയുടെ അന്തസ് ഉയർത്തി പിടിക്കുന്ന നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഗത്യന്തരമില്ലാതെ വൈകി പുറത്താക്കേണ്ടി വന്നിട്ടും രാഹുലിനെതിരെ കടുത്ത ഭാഷയിൽ സംസാരിക്കാൻ കെസി കൂട്ടാക്കിയില്ല.

ALSO READ; രാഹുലിന് വൻ തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

പുറത്താക്കിയ നടപടി സ്വാഗതാർഹമാണെന്ന് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. രാഹുൽ എം എൽ എ സ്ഥാനം ഒഴിഞ്ഞു പോകണമെന്നും അവർ ആവശ്യപ്പെട്ടു. തിരുവഞ്ചൂരും ഇതേ ആവശ്യമുന്നയിച്ചു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News