രാഹുലിനെ തള്ളാതെ കോൺ​ഗ്രസ്; സംരക്ഷണ കവചമൊരുക്കി നേതാക്കൾ

Rahul Mamkootathil

നിരവധിയായ പീഡന പരാതികൾ ഉയർന്നിട്ടും ഏറ്റവുമൊടുവിൽ അഴിക്കുള്ളിലായിട്ടും രാ​ഹുൽ മാങ്കൂട്ടത്തിലിവനെ തള്ളിപ്പറയാൻ തയ്യാറാകാതെ കോൺ​ഗ്രസ് നേതൃത്വം. ഇതുവരെയും വിഷയത്തിൽ കൃത്യമായ നിലപാട് പറയാൻ പ്രതിപക്ഷ നേതാവോ മറ്റ് കോൺ​ഗ്രസ് നേതാക്കളോ തയ്യാറായില്ല. മുന്നേയും ഉയർന്ന് വന്ന പരാതികളിൽ രാഹുലിനെ തള്ളിപ്പറയാൻ നേതൃത്വം തയ്യാറായിട്ടില്ലെന്ന് മാത്രമല്ല ​രാഹുലിന് പിന്തുണയുമായി രം​ഗത്ത് വരുകയും ചെയ്തിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ ബലാൽസംഗ പീഡന പരാതികൾ നൽകിയ അതിജീവിതകളെ കേരളം ചേർത്തുപിടിക്കുമ്പോഴാണ് ലൈംഗിക പീഡനക്കേസിൽ ജയിലിലായ എം എൽ എ യ്ക്ക് ഒരുക്കി കോൺഗ്രസ് നേതൃത്വം സംരക്ഷണ കവചമൊരുക്കുന്നത്. പരാതി നൽകിയ ആദ്യ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മനോഹരമായ ചിത്രം ഇതിനോടകം തന്നെ വലിയ തോതിൽ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

Also read; രാഹുലിന്റെ പീഡന പരമ്പര: കോൺഗ്രസ് നേതൃത്വം ‘കൈ കഴുകി’ രക്ഷപ്പെടാൻ നോക്കേണ്ടെന്ന് ഐ എൻ എൽ

എന്നാൽ, രാഹുൽ അഴിക്കുള്ളിൽ എത്തിയിട്ടും രാഹുലിനെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. രാഹുലിനോട് രാജി ആവശ്യപ്പെടേണ്ടതില്ലെന്നാണ് വി ഡി സതീശൻ പറഞ്ഞത്. രാഹുലിന്റെ രാജിക്കാര്യം നിയമസഭയിൽ ചർച്ച വരട്ടെയെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News