ലീ​ഗിനെ തഴഞ്ഞ് കോൺഗ്രസിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം: തെക്കൻ കേരളത്തിലെ കോൺഗ്രസ് അവഗണനയിൽ കടുത്ത പ്രതിഷേധം

CONGRESS LEAGUE CLASH OVER SEAT

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ കോൺഗ്രസ് അവഗണന നേരിട്ടതിൽ മുസ്ലീം ലീഗിന് കടുത്ത അമർഷം. തെക്കൻ കേരളത്തിൽ ആവശ്യപ്പെട്ട സീറ്റുകൾ കോൺഗ്രസ് നൽകാതെ തഴഞ്ഞതാണ് ലീഗിന്റെ പ്രതിഷേധത്തിന് പ്രധാന കാരണം. വിവിധ ജില്ലകളിലെ ജില്ലാ പഞ്ചായത്ത് സീറ്റുകളിലാണ് ലീഗിന് കടുത്ത അവഗണന നേരിട്ടത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ലീഗിനെ കോൺഗ്രസ് പ്രധാനമായും ഒഴിവാക്കിയത്.

പ്രതിഷേധം ശക്തമാകുന്നതിനിടെ, സാദിഖലി തങ്ങൾ സീറ്റുകൾ ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് അവഗണന തുടർന്നത് ലീഗ് നേതൃത്വത്തിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

ALSO READ: വയനാട് കോൺഗ്രസ് സ്ഥാനാർത്ഥിത്വം: മുസ്ലീങ്ങളെ മതേതര കോൺഗ്രസ് രണ്ടാം തരം പൗരന്മാരാക്കിയോ ? രൂക്ഷ വിമർശനവുമായി സമസ്ത

തെക്കൻ ജില്ലകളിൽ ലീഗിന് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് ഭയപ്പാടിലാണ് എന്നാണ് സൂചന. ഈ പ്രദേശങ്ങളിൽ ലീഗിന് സീറ്റ് നൽകുന്നത് വഴി ക്രൈസ്തവ, നായർ വോട്ടുകൾ നഷ്ടമാകുമെന്ന ഭീതിയാണ് കോൺഗ്രസ് നേതൃത്വത്തെ സീറ്റ് നിഷേധിക്കാൻ പ്രേരിപ്പിച്ചത്. അവഗണനയിൽ പ്രതിഷേധം ശക്തമായതോടെ കോൺഗ്രസ്-ലീഗ് ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News