
നഗരസഭ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്ന സാഹചര്യത്തിൽ തര്‍ക്കം പരിഹരിക്കാന്‍ നീക്കം. മണക്കാട് സുരേഷുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. ദീപാദാസ്മുന്‍ഷിയും സണ്ണി ജോസഫുമാണ് ചര്‍ച്ച നടത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പുനല്‍കിയെന്ന് മണക്കാട് സുരേഷ് പറഞ്ഞു. കോര്‍കമ്മിറ്റി ചെയര്‍മാന്‍ പദവിയില്‍ തുടരാന്‍ നിര്‍ദേശം നൽകി.
നഗരസഭയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിനിർണയം പാടെ പാളി. അതിൻറെ പ്രതിഷേധമാണ് പലയിടത്തും പൊട്ടിത്തെറിക്ക് വഴി വച്ചിരിക്കുന്നത്. നേമത്ത് കോർക്ക് കമ്മറ്റി ചെയർമാനായിരുന്ന മണക്കാട് സുരേഷിന്റെ രാജിയും ഇതിന്റെ ഭാഗമായിരുന്നു. സ്ഥാനാർത്ഥിനിർണയത്തിൽ കെപിസിസിയുടെ മാനദണ്ഡം ലിംഗിച്ചതിനെ തുടർന്നായിരുന്നു മണക്കാട് സുരേഷിന്റെ രാജി. അദ്ദേഹം കെപിസിസി ജനറൽ സെക്രട്ടറിയാണ്.
നേമം ഷജീറിനെ സ്ഥാനാർത്ഥിയാക്കിയത് ബിജെപി കോൺഗ്രസ് ധാരണയെന്നും പരാതി നേതാക്കളുടെ പരാതിയിൽ പറയുന്നു. നേമത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപിക്ക് വഴിയൊരുക്കാൻ ആണെന്നും സാമുദായിക സന്തുലിതാവസ്ഥ പാലിച്ചില്ല എന്നുമാണ് പരാതി. മാസങ്ങളായി നേമത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന നേതാവാണ് മണക്കാട് സുരേഷ്. അദ്ദേഹം മുന്നോട്ടുവച്ച ജിവി ഹരിയെ തഴഞ്ഞാണ് ഷജീറിനെ സ്ഥാനാർത്ഥിയാക്കിയത്.
പുഞ്ചക്കരിയിൽ ആർഎസ്പിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ ജി കൃഷ്ണവേണി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. കൃഷ്ണവേണി പരസ്യപ്രചരണവും ആരംഭിച്ചു. സമാനമായ തർക്കം പൗണ്ട് കടവിലും മുട്ടടയിലും ചെറുവക്കലിലും നിലനിൽക്കുന്നുണ്ട്: കെ എസ് ശബരിനാഥനെ സ്ഥാനാർത്ഥിയാക്കിയ കവടിയാറിലും സമാന പ്രതിഷേധം ഉണ്ടെന്നാണ് സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

