
കോൺഗ്രസ് എം പി ആന്റോ ആൻറണിക്കെതിരെ ഗുരുതര ആരോപണവുമായി നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി തൻ്റെ അടുത്ത് നിന്ന് പണം വാങ്ങിയെന്നും എന്നാല്‍ ആ പണം തിരികെ തന്നില്ലെന്ന് ആന്റോ ആൻ്റണി എം പിക്കെതിരെ അദ്ദേഹം പറഞ്ഞു.
ഒരു ഈടും നൽകാതെയാണ് ആന്റോ ആൻറണിക്ക് പണം നൽകുന്നത്. ഇതുവരെ ഇരുപത് ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്ന് എൻ എം രാജു മാധ്യമങ്ങളോട് പറഞ്ഞു. നെടുംപറമ്പിൽ ഫിനാൻസിൽ കഴിഞ്ഞ ദിവസം സ്വർണ്ണമോഷണക്കേസുമായി ബന്ധപ്പെട്ട് ഇ ഡി പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണി തന്റെ കമ്പനിയില്‍ നിന്ന് 2 കോടി രൂപ വായ്പ വാങ്ങിയെന്ന് എൻ എം രാജു വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആവശ്യമായ ഫണ്ടുകൾ പിരിക്കാൻ സാധിക്കാതിരിക്കുന്നപ്പോൾ, ആന്റോ ആന്റണിയുടെ ഭാര്യ പലതവണ തന്റെ ഓഫീസിലും വീട്ടിലും വന്ന് സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ തുക നൽകിയതായി രാജു പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


