
കേരളത്തിന് എതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഈ സത്യഗ്രഹം കേന്ദ്രത്തിനെതിരെ അടയാളപ്പെടുത്തുന്ന പ്രധാന സമരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനൊപ്പം കേരളത്തിലെ കോൺഗ്രസ് എംപിമാർ തോളോടു തോൾ ചേർന്നു നിൽക്കുന്നുവെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി.
കേരളത്തിലെ ആവശ്യങ്ങൾക്ക് എങ്ങനെ തുരങ്കം വയ്ക്കാം എന്നതാണ് അവർ നോക്കുന്നത്. എങ്ങനെയാണ് കേരളത്തിന്റെ താത്പര്യം ബലി കഴിപ്പിക്കുന്നതിന് വേണ്ടി നിലകൊള്ളാൻ ഇവർക്ക് സാധിക്കുന്നത്? സാമ്പത്തികമായ അട്ടിമറിയാണ് കേന്ദ്രം നടത്തുന്നത്.
സ്വന്തമായി നിയമം നിർമിക്കാൻ സാധിക്കാത്ത തരത്തിലേക്ക് ഒരു സംസ്ഥാനം മാറുകയാണ്. കേരളം നേരിടുന്ന പ്രശ്നങ്ങളെല്ലാം കേന്ദ്രവും കോൺഗ്രസും കൈ കോർത്ത് ഉണ്ടാക്കിയതാണ്. കേരളത്തെ വരിഞ്ഞു മുറുക്കി ഇല്ലാക്കാക്കുകയാണ് കേന്ദ്രസർക്കാർ. അതിന് യുഡിഎഫ് പൂർണ പിന്തുണ നൽകുകയാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

