എറണാകുളം കളമശ്ശേരിയിൽ വിജയഘോഷത്തിനിടെ കോൺഗ്രസ്‌ – ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി

UDF CLASH

കൊച്ചി കളമശ്ശേരിയില്‍ കോണ്‍ഗ്രസ് – ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

വിജയാഘോഷത്തിനിടെയായിരുന്നു സംഘര്‍ഷവും കയ്യാങ്കളിയും. സ്വതന്ത്ര സ്ഥാനാര്‍ഥിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള കയ്യാങ്കളിക്ക് കാരണമായത്. സ്വതന്ത്രസ്ഥാനാര്‍ഥിയുടെ ചിഹ്നമായ ടെലിവിഷന്‍ അടിച്ചുതകര്‍ക്കുകയും പിന്നീട് ചിഹ്നത്തിനു മുകളില്‍ ലീഗ് സ്ഥാനാര്‍ഥി കാല്‍കഴുകിയതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയായിരുന്നു. കളമശ്ശേരി നഗരസഭ 43 ാം വാര്‍ഡായ കെ ബി പാര്‍ക്കില്‍ നിന്ന് വിജയിച്ച  യു ഡി എഫ് സ്ഥാനാര്‍ഥി റിയാസാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ അപമാനിച്ചത്.

ALSO READ: കാസർകോഡ് ഫലപ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫിന്‍റെ വ്യാപക അക്രമം; ഇടത് പ്രവർത്തകർക്കും സ്ഥാനാർഥികൾക്കും പരുക്ക്, കർശന നടപടി ആവശ്യപ്പെട്ട് സിപിഐഎം

സ്വതന്ത്രസ്ഥാര്‍ഥിയായ പ്രശാന്ത്  മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറാണ്.ഇത്തവണ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ലീഗ് സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു പ്രശാന്ത്. 

ALSO READ: കോഴിക്കോട് ചാത്തമംഗലത്ത് എൽഡിഎഫിന്‍റെ സ്ഥാനാർഥിയുടെ വീടിന് നേരെ പടക്കം എറിഞ്ഞ് യുഡിഎഫിന്‍റെ ആക്രമണം

English summary : Congress and League workers clash during election victory celebrations in Kalamassery, Ernakulam.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News