‘രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ മറുപടി പറയേണ്ടത് കോൺഗ്രസ്’: ടി പി രാമകൃഷ്ണൻ

T P RAMAKRISHNAN

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ കോൺഗ്രസാണ് മറുപടി പറയേണ്ടതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. കോൺഗ്രസിൻ്റെ വികൃത മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സസ്പെൻഷനാണ് പ്രധാനപ്പെട്ട നടപടിയായി വിഡി സതീശൻ ചൂണ്ടിക്കാട്ടുന്നത്.

രാഹുൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കെ സുധാകരൻ പറയുന്നത്. എംഎൽഎ സ്ത്രീയുടെ ആരോപണത്തെ തുടർന്ന് ഒളിവിൽ പോകേണ്ടിവരുന്നു. ഇത് അപമാനകരമാണ്. ഇത്തരം കുറ്റം ചെയ്യുന്നവരെ കോൺഗ്രസ് സംരക്ഷിക്കുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു.

ALSO READ: മന്ത്രി വീണാ ജോര്‍ജിനും കേരള പൊലീസിനോടും ഒരുപാട് സ്നേഹം: അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയതില്‍ നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍

പരാതി ഇല്ലെന്നായിരുന്നു ഇതുവരെ പറഞ്ഞത്. ഇപ്പോൾ പരാതി വന്നല്ലോ. മുഖ്യമന്ത്രിക്ക് അല്ലല്ലോ പൊലീസ് സ്റ്റേഷനിൽ അല്ലേ പരാതി കൊടുക്കേണ്ടത് എന്നാണ് ദീപ ദാസ് മുൻഷി പറഞ്ഞത്. അവർ അങ്ങനെ പറയാൻ പാടുണ്ടോ. രാഹുൽ പൊതുജീവിതത്തിൽ നിന്നും മാറിനിന്ന് നിരപരാധിത്വം തെളിയിക്കണം. അതിന് അവരെ പ്രേരിപ്പിക്കേണ്ടത് കോൺഗ്രസാണ്. മൂല്യബോധം ഉയർത്തിപ്പിടിക്കാൻ തയ്യാറാകണം. കോൺഗ്രസ് ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ടി പി രാമകൃഷ്ണൻ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News