
ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ എ സാബു നടത്തിയ സാമ്പത്തിക തട്ടിപ്പിനിരയായ ഇരയായ കുടുംബം നടത്തിയ പ്രതിഷേധത്തിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമം. തൃശൂർ അഞ്ചേരി സ്വദേശി ഔസേപ്പും ഭാര്യയെയുമാണ് അതിക്രമത്തിന് ഇരയായത്.
തൃശൂർ ജില്ലയിലെ കോലഴി പഞ്ചായത്ത് പ്രസിഡൻ്റ് സാബു നടത്തിയ സാമ്പത്തിക തട്ടിപ്പിനിരയായ കുടുംബം കഴിഞ്ഞ ദിവസമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പഞ്ചായത്തിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിന് നേരെ കോൺഗ്രസ് അതിക്രമം അഴിച്ചു വിടുകയായിരുന്നു. കോലഴി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഔസേപ്പിനെയും ഭാര്യയും ആക്രമിച്ചത്. സംഭവത്തിൽ പഞ്ചായത്ത് അംഗങ്ങൾക്കെതിരെ ഔസേപ്പ് പരാതി നൽകി.
Also read: കാസർഗോഡ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരരഞ്ഞെടുപ്പ്; യുഡിഎഫിൻ്റെ ഹർജി ഹൈക്കോടതി തള്ളി
ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമി, മെമ്പർമാരായ സനിത സന്തോഷ്, എയ്സി ബിജു, ഒ എം ഷാജു, ഇവർക്ക് പുറമേ ജോമോൻ കൊള്ളന്നൂർ എന്നിവർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. എൻ എ സാബു ജോലി വാഗ്ദാനം ചെയ്ത് ഇരുപത്തി ഏഴര ലക്ഷം തട്ടിയെന്നാണ് കുടുംബത്തിൻ്റെ പരാതി. പലരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ തട്ടിയെന്നും ആരോപണം ഉയരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

