
പേരാമ്പ്രയിലെ കോൺഗ്രസിൻ്റെ രാഷ്ട്രിയ നാടകം ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട നാണക്കേടിൽ നിന്നുള്ള ജാള്യതമറയ്ക്കാൻ എന്നത് പകല്‍ പോലെ വ്യക്തം. സർക്കാറിൻ്റെ ലൈഫ് ഭവനപദ്ധതി പ്രകാരം നിർമ്മിച്ച് നൽകിയ വീട് കോൺഗ്രസിൻ്റെ വിടാക്കി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് പേരാമ്പ്രയിലെ കോൺഗ്രസ് സ്പോൺസേഡ് സംഘർഷം ആരംഭിക്കുന്നത്.
പേരാമ്പ്ര പഞ്ചായത്തിലെ ഒൻപതാം വാർഡിൽ ലൈഫ് ഭവന പദ്ധതിയിലുടെ കോമച്ചൻ കണ്ടി അശോകന് ലഭിച്ച വീട് ഷാഫി പറമ്പിൽ എം പി കോൺഗ്രസിൻ്റെ വീടാക്കി മാറ്റി, കോൺഗ്രസ് കുടുംബസംഗമത്തിൽ വെച്ച് താക്കോൽ ദാനം നിർവ്വഹിച്ചിരുന്നു. ലൈഫിലുടെ 4 ലക്ഷം രൂപയും തൊഴിലുറപ്പ് വേതനമായ 26,017 രുപയും ഉൾപ്പെടെ 4,26,017 രൂപയാണ് എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് വീടിനായി ചിലവിട്ടത്.
സെപ്‌തംബർ 22 ന് കോൺഗ്രസ് പരിപാടിയിൽ വീടിൻ്റെ താക്കോൽ കൈമാറുകയും ചെയ്തു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി കെ പ്രമോദ് വാർത്തസമ്മേളനം വിളിച്ച് സത്യാവസ്ഥ പറഞ്ഞത് കോൺഗ്രസിന് വലിയ നാണക്കേടായി. ഇതിന് പിന്നാലെയായിരുന്നു ഹർത്താലിൻ്റെ മറവിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ പ്രമോദിനെ കയ്യേറ്റം ചെയ്തത്.
ആസൂത്രിതമായ ആക്രമണമായിരുന്നു അത്. നാണക്കേട് മറയ്ക്കാൻ എംപിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ കലാപം സൃഷ്‌ടിക്കുകയായിരുന്നു. പൊലിസിന് നേരെ നടത്തിയ ആക്രമണത്തിന് ശേഷം ഒരു പോറലും ഇല്ലാതെ രാഷ്ട്രീയം സംസാരിച്ചാണ് ആശുപത്രിക്ക് ഉള്ളിലേക്ക് ഷാഫി പറമ്പിൽ എംപി പോയത്. പേരാമ്പ്രക്കടുത്ത് നിരവധി ആശുപത്രികൾ ഉണ്ടെന്നിരിക്കെയാണ് കിലോമീറ്റർ കടന്നാണ് നഗരത്തിലെ ആശുപതിയിൽ എംപി എത്തിയത്.
ആസൂത്രിത നിക്കത്തിൻ്റെ ഭാഗമായി അന്ന് രാത്രിമുതൽ നഗരത്തിലും പേരാമ്പ്രയിലും അക്രമം നടത്തുകയായിരുന്നു കോൺഗ്രസ്. ഷാഫിക്ക് വേണ്ടി ആശുപത്രിയിലേക്ക് ഓടിയെത്താത്ത നേതാക്കളില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപൽ മുതൽ അത് വരെ ഒളിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിലും ആശുപതിയിലേക്ക് ഓടിയെത്തിയത്തി. പിന്നിൽ മികച്ചതിരകഥയെന്ന് വ്യക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

