
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇത് മറികടക്കാനാണ് പൊലീസ് വിഷയം കോൺഗ്രസ് ഉയർത്തുന്നതെന്ന് തോമസ് ഐസക്ക്. എല്ലാ സർക്കാരിൻ്റെ കാലത്തും പുഴുക്കുത്തുകൾ പൊലീസിൽ ഉണ്ടായിട്ടുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.
രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ അവരുടെ സർക്കാരിൻ്റെ കാലത്ത് പൊലീസിന്റെ പ്രവർത്തനം പരിശോധിക്കുന്നത് നല്ലതാണെന്നും തോമസ് ഐസക്ക് ഓർമിപ്പിച്ചു. പൊലീസ് അതിക്രമങ്ങളെപറ്റിയുള്ള രമേശ് ചെന്നിത്തലയുടെ വിമർശനങ്ങോളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് അതിക്രമങ്ങളുടെ ഏറ്റവും വലിയ ഇരകൾ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ട് പൊലീസിന്റെ അതിക്രമങ്ങൾ പാടില്ല എന്ന് ആരും തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് സംഭവിച്ച ലോക്കപ്പ് മർദനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം മന്ത്രിയായിരുന്ന കാലം മറന്നുപോയിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
Also Read: ‘തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നിലപാടാണ് എൽ ഡി എഫ് സർക്കാർ സ്വീകരിക്കുന്നത്’: ഇ പി ജയരാജൻ
ലോക്കപ്പ് മർദനത്തെപ്പറ്റിയുള്ള പരാതികൾ യുഡിഎഫ് ഭരണകാലത്തേക്കാൾ കുറവാണെന്നും. സർക്കാർ നയത്തിന് വിരുദ്ധമായി ലോക്കപ്പ് മർദ്ദനം നടത്തുന്ന പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണങ്ങൾ മറച്ചുവെക്കാനാണ് ഇത്തരം ആരോപണവുമായി കോൺഗ്രസ് എത്തുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

