തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എൻ ശക്തനെതിരെ പ്രതിഷേധം, യുഡിഎഫ് വിളവൂര്‍ക്കല്‍ ചെയര്‍മാന്‍ ജയകുമാർ രാജിവച്ചു

n shakthan udf

തിരുവനന്തപുരം ഡിസിസിയില്‍ താല്‍ക്കാലിക അധ്യക്ഷന്‍ എന്‍.ശക്തനെതിരെ പ്രതിഷേധം. അയോഗ്യരെ ഡിസിസി അംഗമാക്കിയതിലാണ് പ്രതിഷേധം. യുഡിഎഫ് വിളവൂര്‍ക്കല്‍ പഞ്ചായത്ത് ചെയര്‍മാന്‍ രാജിവച്ചു. കൊലക്കേസ് പ്രതിയെയടക്കം ശക്തന്‍ ഡിസിസി അംഗമാക്കിയെന്നാണ് ആരോപണം.

ഡിസിസി അധ്യക്ഷപദവിയിൽ തുടരാൻ ആവില്ലെന്ന് കാട്ടി പലതവണ രാജിക്ക് ഒരുങ്ങിയ ആളാണ് എൻ ശക്തൻ. തദ്ദേശ തെരഞ്ഞെടുപ്പിന് ഇടയിലും അദ്ദേഹം രാജിക്കത്ത് നൽകിയിരുന്നു. നേതാക്കൾ ഇടപെട്ടാണ് അവസാനം ശക്തൻ രാജിയിൽ നിന്ന് പിന്മാറിയത്. പക്ഷേ ഇതിനിടയിൽ തിരുവനന്തപുരം ഡിസിസിയിൽ അയോഗ്യരായ പലരെയും ശക്തൻ തിരുകി കയറ്റി എന്നതാണ് ആക്ഷേപം ഉയരുന്നത്. പാലോട് രവി ഡിസിസി അധ്യക്ഷനായിരുന്ന ഘട്ടത്തിൽ തന്നെ കോർ കമ്മിറ്റി യോഗം പുതിയ ഡിസിസി അംഗങ്ങളെ നിയമിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. മാത്രമല്ല ശക്തൻ താൽക്കാലിക അധ്യക്ഷപദവിയാണ് ഇപ്പോൾ വഹിക്കുന്നത്: അദ്ദേഹത്തിന് പുതിയ അംഗങ്ങളെ നിയമിക്കുവാനുള്ള അധികാരം ഇല്ല എന്നും നേതാക്കൾ പറയുന്നു: അയോഗ്യരെ ഡിസിസി അംഗമാക്കിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് വിളവൂര്‍ക്കല്‍ പഞ്ചായത്ത് ചെയര്‍മാന്‍ രാജിവച്ചു.

ALSO READ: കോർപ്പറേറ്റ് താൽപര്യങ്ങളാണ് ലേബർ കോഡ് സംരക്ഷിക്കുന്നത്: മന്ത്രി വി.ശിവൻകുട്ടി

നെയ്യാറ്റിൻകരയിലെ എന്ന നെയ്യാറ്റിൻകര താലൂക്കിൽ മാത്രം ശക്തൻ നിരവധി പേരെ ഡിസിസി അംഗങ്ങളാക്കി. കൊലക്കേസ് പ്രതി അടക്കം പുതിയ പട്ടികയിൽ ഉണ്ടെന്നാണ് ആരോപണം. പെരുകാവ് ബൈജു, ദിനേശ്, അജി, ശിവകുമാർ, സുരേഷ് , എഡിസൺ, എസ് മധു, എ കെ നിസാർ, വിനോദ് ശർമ്മ, സത്യ ദാസ് പൊന്നെടുത്താൻകുഴി, പ്രസാദ് തുടങ്ങിയ വരെയാണ് ഈയടുത്തായി ശക്തൻ നിയമനം നൽകിയത്. പക്ഷേ പാർട്ടിയിൽ കൂടിയാലോചന നടത്താതെയാണ് ശക്തന്റെ ഏകപക്ഷീയ നീക്കം എന്നാണ് മറ്റു നേതാക്കൾ പറയുന്നത്. പിൻവാതിൽ നിയമനം പിൻവലിക്കണം എന്നതാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News