
ആർ ശ്രീലേഖ വികെ പ്രശാന്ത് എംഎൽഎ യുടെ ഓഫീസ് മാറ്റാൻ പറഞ്ഞ സംഭവത്തിൽ വലിയ പ്രതിഷേധങ്ങളാണ് സമൂഹത്തിൽ ഉയർന്ന് വരുന്നത്. എന്നാൽ കോൺഗ്രസും കോൺഗ്രസിൻ്റെ നേതാക്കളും സംഭവത്തിൽ ബിജെപി യുടെ പക്ഷം ചേർന്ന് രംഗത്ത് വരുകയാണ് ഇപ്പോൾ. ഇതിൽ പ്രതികരണവുമായാണ് എംഎൽഎ വികെ പ്രശാന്ത് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ശബരിനാഥൻ ഉൾപ്പടെ വിഷയത്തിൽ ബിജെപിക്ക് അനുകൂലമായ നിലപാടുമായി വിന്നിരുന്നു. ബിജെപിക്ക് കുടപിടിക്കുന്നവരായി ശബരിനാഥൻ ഉൾപ്പെടെ മാറിയെന്നും ബിജെപിയുടെ അജണ്ടകൾ കോൺഗ്രസ് ഏറ്റെടുക്കുന്നുമാണ് എംഎൽഎ പറഞ്ഞത്.
സർക്കാറിന്റെ തദ്ദേശസ്ഥാപനങ്ങളിൽ സൗജന്യമായി ജനപ്രതിനിധികൾക്ക് ഇരിക്കാം കൗൺസിലർമാർ വാടക കൊടുത്തിട്ടില്ലല്ലോ ഇരിക്കുന്നത്
ഞാൻ ഇരിക്കുന്നത് വാടക കൊടുത്തിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പല എംഎൽഎമാരും ഇത്തരത്തിലുള്ള ഓഫീസ് തന്നെയാണ് ഉപയോഗിക്കുന്നത്. വി കെ പ്രശാന്ത് എംഎൽഎയ്ക്ക് മാത്രമായി ഒരു സൗകര്യം ഒരുക്കിയതല്ല. ഇതുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങളുണ്ട്. വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ സൈബർ പോലീസിൽ പരാതി നൽകും. ശ്രീലേഖയുടെ ഓഫീസിൽ ടോയ്ലറ്റ് പോലും ഇല്ല എന്ന പ്രചരണങ്ങൾ പോലും വന്നു. വാടക കുറഞ്ഞ പോയെന്ന് പറയുമ്പോൾ കോർപ്പറേഷൻ വാടക വർദ്ധിപ്പിച്ചാൽ നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Also read; എംഎൽഎ ഓഫീസ് ഒഴിയാൻ പറഞ്ഞ സംഭവത്തിൽ ശ്രീലേഖയുടെ നടപടി അല്പത്തരമെന്ന് മന്ത്രി ജി ആർ അനിൽ
ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കുന്ന എന്നെ വ്യക്തിഹത്യ ചെയ്യുന്നു. അതിന് ശബരിനാഥൻ കൂട്ടുനിൽക്കുന്നു
എംഎൽഎ ഹോസ്റ്റലിൽ മുറികളിൽ മറ്റ് ആൾക്കാർ താമസിക്കുന്നുണ്ട് അതിലൊന്നും അതിശോക്തിയില്ല. അനധികൃതമായി ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ പരിശോധിച്ചു കണ്ടെത്തട്ടെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

