
അടൂർപ്രകാശ് വിഷയത്തിൽ എസ് ഐ ടി അന്വേഷണത്തിൽ കോൺഗ്രസിന് ഭയമുണ്ടെന്നും പുതുയുഗ യാത്ര പഴയ യുഗം ഓർമ്മിപ്പിക്കാൻ നല്ലതാണെന്നും മന്ത്രി പി രാജീവ്. ആരോഗ്യ രംഗം ഉൾപ്പെടെ പുതു യുഗത്തിലെ കാര്യങ്ങൾ വിശദീകരിക്കണം, ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകൾ വ്യക്തമാക്കേണ്ടത് അവരാണ് പ്രതിപക്ഷ നേതാവ് അവരുടെ കൺവീനർ അല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
അതേ സമയം ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യത്ത് ആദ്യമായി ഒരു കമ്മീഷനെ നിയമിച്ചത് എൽ ഡി എഫ് സർക്കാരാണ്. ജെ.ബി. കോശി റിപ്പോർട്ടിലെ കുറേ ശുപാർശകൾ നടപ്പാക്കി ബാക്കിയുള്ളവയും ഉടൻ തന്നെ നടപ്പാക്കും. അതിൽ ചില നിർദ്ദേശങ്ങൾ നടപ്പാക്കാൻ നിയമ ഭേദഗതി വേണ്ടി വരും. എന്തെല്ലാം ശുപാർശകൾ നടപ്പാക്കി ഏതെല്ലാം നടപ്പാക്കിയില്ല ഏതെല്ലാം നടപ്പാക്കാൻ കഴിയില്ല എന്നത് വ്യക്തമാക്കി ആക്ഷൻ ടേക്കൺ റിപ്പോർട്ട് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
Also read : ആവേശത്തിരതീർത്ത് വടക്കൻ മേഖലാ ജാഥ കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു
ഗവൺമെൻ്റ് 466 കോടി ചിലവഴിച്ചു നിർമ്മിച്ച കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും.
ഒപ്പം ബിപിസിഎൽ 12 കോടി രൂപ ചിലവഴിച്ചുള്ള അമനിറ്റി സെൻ്ററും ഉടൻ പൂർത്തിയാക്കുമെന്നും, കേരളത്തിൽ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ ഒരുക്കാൻ ഗവൺമെന്റിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്റൻസീവ് കെയറിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. പഴയ കാൻസർ സെൻ്റർ കെട്ടിടത്തിൽ നിന്നും ഒരു മാസം കൊണ്ട് പൂർണമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


