ദുരിതബാധിതരുടെ പണവും കോൺ​ഗ്രസിന്റെ സപ്ത റിസോർട്ടിലെ സുഖവാസവും

congress

സുൽത്താൻ ബത്തേരിയിലെ സപ്ത റിസോർട്ടും കോൺ​ഗ്രസും തമ്മിൽ ഇപ്പോൾ ഒരു ബന്ധം ഉണ്ട്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണം കയ്യാളാൻ കോൺ​ഗ്രസ് വട്ടമേശ സമ്മേളനം നടത്തുന്നത് ഈ സെവൻസ്റ്റാർ ഹോട്ടലിലാണ്. ആക്ഷൻ പാക്ക്ഡ് സ്ട്രാറ്റജിയുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കന​ഗോലുവിന്റെ നേതൃത്വത്തിലാണ് കോൺ​ഗ്രസിന്റെ പുതിയ അടവ് പഠനം നടക്കുന്നത്.

വയനാട് ദുരിതബാധിതരുടെ പേരിൽ ലോകത്തൊട്ടാകെ നടന്ന് പണം പിരിച്ചിട്ട്, അതിന്റെ ഒരു ഭാ​ഗം പോലും അവർക്ക് കിട്ടിയില്ല എന്ന് മാത്രം. അതുപോരാതെ അതേ മനുഷ്യർക്ക് മുന്നിലാണ് നേതാക്കന്മാർ സുഖവാസം നടത്തുന്നത്. പണം എല്ലാം എവിടെ പോയി എന്നതിന് കോൺ​ഗ്രസിന് മറുപടി ഇല്ല. എന്നാൽ ഇതെല്ലാം കാണുന്ന കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ അതിനുള്ള ഉത്തരമുണ്ട്.

Also read : അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടി; രേഖകൾ യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം

ഒരു സാധാരണ ഡീലക്സ് ഡബിൾ റൂമിന് 24000 രൂപയാണ് അവിടുത്തെ നിരക്ക്. അതൊരു സുപ്പീരിയർ ഡബിൾ റൂമാണെങ്കിൽ 27000 രൂപയാകും. സ്യൂട്ട് റൂമിന് 40000 രൂപയാണ് ചിലവഴിക്കേണ്ടി വരുന്നത്. എല്ലാ നേതാക്കൾക്കും കൂടി റൂമുകൾ ബുക്ക് ചെയ്യാൻ കോൺ​ഗ്രസ് നല്ലൊരു തുക മാറ്റി വച്ചിട്ടുണ്ടാകും. ആക്ഷൻ പാക്ക്ഡ് സ്ട്രാറ്റജിയുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കന​ഗോലുവിന്റെ നേതൃത്വത്തിലാണ് കോൺ​ഗ്രസിന്റെ പുതിയ അടവ് പഠനം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News