ലൈംഗിക പീഡനക്കേസിലേയും സാമ്പത്തിക തട്ടിപ്പ് കേസിലെയും പ്രതികളെ രഹസ്യമായി തിരിച്ചെടുത്ത് കോൺ​ഗ്രസ്

jose franklin congress

ലൈംഗിക പീഡനക്കേസിലേയും സാമ്പത്തിക തട്ടിപ്പ് കേസിലെയും പ്രതികളെ തിരിച്ചെടുത്ത് കോൺ​ഗ്രസ്. ജോസ് ഫ്രാങ്ക്ലിനെയും അനന്തപുരി മണികണ്ഠനെയും പാർട്ടിയിൽ തിരിച്ചെടുത്തത്. നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യയിൽ പ്രതിയാണ് ജോസ് ഫ്രാങ്ക്ളിൻ. കവടിയാറിൽ വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് അനന്തപുരി മണികണ്ഠൻ. ഇരുവരെയും വളരെ രഹസ്യമായാണ് ഇപ്പോൾ പാർട്ടിയിൽ തിരിച്ചെടുത്തിരിക്കുന്നത്.

എൻ ശക്തൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി പിൻവലിച്ചതെന്നാണ് വിവരം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ്
ഇരുവരെയും തിരിച്ചെടുത്തത്. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ഒന്നും പോസ്റ്റ് ചെയ്യരുതെന്നും നിർദ്ദേശിച്ചിരുന്നു. ഫ്ലക്സ് ബോർഡുകൾ വയ്ക്കരുത് എന്നും നിർദ്ദേശം നൽകി.

Also read; സോണിയ ഗാന്ധിയുടെ പേര് ചർച്ചയായതിൽ അസ്വസ്ഥത; ശബരിമല വിവാദത്തിൽ കേരള നേതാക്കൾക്കെതിരെ അതൃപ്തിയുമായി രാഹുൽ ഗാന്ധി

ജോസ് ഫ്രാങ്കിൽ പ്രതിപക്ഷ നേതാവിനെ കാണുകയും ഉപഹാരം നൽകുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇരുവരും കഴിഞ്ഞദിവസം പാർട്ടി യോഗങ്ങളിൽ പങ്കെടുത്തു. സ്ത്രീ പീഡകർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആയിരുന്നു സതീശൻ നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ അത് കേവലം വാക്ക് മാത്രമായി അതേ നേതാവിനെ തന്നെയാണ് പാർട്ടിയിൽ തിരിച്ചെടുത്തിരിക്കുന്നത്. ഇതിനെതിരെ നേതാക്കൾക്കിടയിലും വലിയ അതൃപ്തിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News