“കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറുന്നു, SIR കേരള സർക്കാരാണ് കൊണ്ട് വരുന്നതെന്ന കള്ളം പ്രചരിപ്പിച്ചു”: മുഖ്യമന്ത്രി പിണറായി വിജയൻ

kerala cm pinarayi vijayan

ബിജെപിക്കെതിരായി അഭിപ്രായം പറയുന്ന കക്ഷികളെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചു ഇതു മൂലം പല സംസ്ഥാനങ്ങളിലും ബിജെപിക്ക് ഗുണമുണ്ടായി അതിനാൽ തന്നെ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർ​ഗോഡ് കുമ്പളയിൽ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെപിയും യുഡിഎഫും തമ്മിലാണ് മൽസരമെന്ന് ബി.ജെപിനേതാവ് പറയുന്നു. ഇതു തന്നെയാണ് കോൺഗ്രസ് നേതാവും പറയുന്നത്. ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. കേരളത്തിൽ എൽഡിഎഫ് സാനിധ്യം ഇവർ നിഷേധിച്ചാൽ ഇല്ലാതാകുമോ എന്നും അദ്ദേഹം ചോദിച്ചു. SIR കേരള സർക്കാറാണ് കൊണ്ട് വരുന്നതെന്ന കള്ളം പ്രചരിപ്പിച്ചു. ബി.ജെ.പി ഉയർത്തുന്ന ആപത്തിനെതിരെ ശക്തമായ പ്രതികരണം ഉയർന്ന് വരാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read : SC/ST പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ച ബജറ്റ്; കേന്ദ്രത്തിനെതിരെ എംഎ ബേബിയുടെ രൂക്ഷ വിമർശനം

കഴിഞ്ഞ 10 വർഷം നാട്ടിൽ ശാന്തിയും സമാധാനവും നിലനിന്നു പോകുന്നുണ്ട്. ഇതുവരെയും ഒരു വർ​ഗീയ കലാപവും ഉണ്ടായില്ല. വർഗീയ ശക്തികളെ ഒരു വിട്ടുവീഴ്ചയുമില്ലാതെ നേരിടും. എല്ലാ വർഗീയതയും നാടിനാപത്താണ് അതിനാൽ തലപൊക്കുമ്പോൾ തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News