
കോൺഗ്രസ് അധികാരത്തിൽ വരില്ലെന്നും കോൺഗ്രസിൻ്റെ അസ്തിത്വം നഷ്ടപ്പെട്ടുവെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വർഗീയതയ്ക്ക് കീഴ്പ്പെട്ട നേതൃത്വമാണ് കോൺഗ്രസിനുള്ളത്. കെ സി വേണുഗോപാലും വി ഡി സതീശനും എല്ലാ വർഗീയതയ്ക്കും പ്രോത്സാഹനം നൽകുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വർഗീയ ചേരിതിരിവ് ഉണ്ടാക്കിയാൽ അതിന്റെ ലാഭം ഉണ്ടാക്കാം എന്ന് കരുതുന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളത്.
തെരഞ്ഞെടുപ്പിൽ 100 സീറ്റുകള്‍ നേടുമെന്ന യുഡിഎഫിന്റെ അവകാശവാദത്തെ അദ്ദേഹം പരിഹസിച്ചു. 140 സീറ്റുകളിൽ മത്സരിക്കുമ്പോൾ അത് 100 ആക്കി ചുരുക്കിയതിന് അദ്ദേഹം നന്ദി പറഞ്ഞു. കോൺഗ്രസിന് ഇന്ന് സ്വന്തമായ ഒരു അസ്തിത്വമില്ല. വിവിധ വർഗീയതകളെ കൂട്ടുപിടിച്ചാണ് അവർ മുന്നോട്ട് പോകുന്നത്. വർഗീയമായി ആളുകളെ ചേരിതിരിച്ച് അതിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ‘ശബരിമല സ്വർണ മോഷണത്തിൽ പങ്കില്ല’; ഡി മണിയ്ക്ക് SIT ക്ലീൻ ചിറ്റ്
കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റ് സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കും സമാധാനത്തിനുമാണ് മുൻഗണന നൽകിയിട്ടുള്ളത്. വർഗീയ സംഘർഷങ്ങൾ ഒഴിവാക്കി മനുഷ്യർ തമ്മിലുള്ള സൗഹൃദം നിലനിർത്താൻ സര്‍ക്കാര്‍ മുൻകൈയ്യെടുത്തു. ജനങ്ങൾക്ക് വിരോധമുണ്ടാക്കുന്ന ഒന്നും ഈ സര്‍ക്കാര്‍ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ഭരണത്തുടർച്ചയിൽ പൂർണ്ണ വിശ്വാസമുണ്ട്. കഴിഞ്ഞ തവണ ലഭിച്ച നൂറിനടുത്ത സീറ്റുകൾ ഇത്തവണ വർദ്ധിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

